ഡബ്ലിനിലെ മലയാളം ക്ളാസുകൾക്ക് വമ്പൻ സ്വീകാര്യത !ഇനിമുതൽ എല്ലാ ശനിയാഴ്ച്ചയും 5 മണിക്ക് സ്റ്റില്ലോർഗനിൽ.

ഡബ്ലിൻ : അയർലന്റിലെ മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് ചാപ്ടറിന്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു .കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നു .വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർദ്ധിക്കുകയാണ് .

അതിനാൽ ഡിവിഷൻ തിരിച്ച് ക്ളാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ളാസുകൾ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 5 മണിമുതൽ സ്റ്റില്ലോർഗനിലുള്ള St Brigid’s Parish Centre -ൽ ആയിരിക്കുമെന്ന് മലയാളം മിഷൻ ചീഫ് കോർഡിനേറ്റർ അഡ്വ.സിബി സെബാസ്റ്റ്യനും, പ്രസിഡണ്ട് അനീഷ് വി ചെറിയാനും അറിയിച്ചു.ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് ക്ലാസിൽ എത്തി മലയാളം പഠിക്കാൻ സൗകര്യം ഒരുക്കുന്നതിനായിട്ടാണ് ശനിയാഴ്ച്ചത്തേക്ക് ക്ളാസുകൾ മാറ്റി ക്രമീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Address: St Brigid’s Parish Center, St Brigid’s Church Rd, Stillorgan, Dublin, A94 DD23

ഇഗ്ളീഷ് സംസ്കാരത്തിനൊപ്പം നാടിന്റെ മണവും രുചിയും സംസ്കാരവും മരണം വരെ മറക്കാൻ കഴിയില്ലാത്ത മലയാളികൾ അവ കുട്ടികളിലേക്ക് പറന്നുകൊടുക്കേണ്ടത് അത്യാവശ്യമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.

സ്വന്തം നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നിന്നും അകന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന പ്രവാസിമലയാളികള്‍ക്ക് ഗുണകരമായ തരത്തിലാണ് പഠന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .ഇതൊരു സർട്ടിഫൈഡ് കോഴ്സാണ് മലയാളികൾ കൂട്ടത്തോടെ അയർലണ്ടിലേക്ക് കുടിയേറിയപ്പോൾ ഒരുപാട് മേഖലകളിൽ ഇപ്പോൾ തന്നെ മലയാളം ട്രാൻസിലേറ്റർമാരെ വരെ വിളിക്കുന്നുണ്ട് .

ഭാവിയിൽ കോളേജ് -സ്‌കൂൾ മേഖലകളിൽ വിദേശ ഭാഷക്ക് ഒപ്പം മലയാളവും ഉൾപ്പെടുത്തവൻ സാധ്യതയും തള്ളിക്കളയാൻ ആവില്ല .അതിനാൽ തന്നെ മലയാളം പഠനം ഗുണകരം ആയിരിക്കും.

ജന്മനാടിനോടും മാതൃഭാഷയോടുമുള്ള കാല്‍പ്പനികവും ഗൃഹാതുരത്വം നിറഞ്ഞതുമായ അഭിനിവേശമാണ് ഇവരില്‍ മക്കളെ മലയാളം പഠിപ്പിക്കണമെന്ന ആഗ്രഹമുണര്‍ത്തിയത്.മാതൃഭാഷയും സംസ്‌കാരവുമായുള്ള സവിശേഷബന്ധം നിലനിര്‍ത്താനും വരും തലമുറകളിലേക്ക് അത് പകര്‍ന്നുകൊടുക്കാനുള്ള ഒരു ഏകീകൃത രൂപവും ഘടനയും മലയാളം മിഷനിലെ നടത്തുന്നു. നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.

ബ്‌ളാക്ക്‌റോക്കിലെ സീറോ മലബാർ പാരിഷ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മലയാളം ക്ലാസുകൾ നടക്കുന്നത് . മലയാളം കുട്ടികളെ പഠിപ്പിക്കാൻ താല്പര്യത്തോടെ ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുപാട് പേര് ബ്‌ളാക്‌റോക്ക് സെന്ററിൽ എത്തുന്നു .ജാതി മത ഭേദമന്യേ ആണ് കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നത് .കുട്ടികൾ കേരള സർക്കാരിന്റെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം എന്നത് നിബന്ധന മാത്രമാണുള്ളത് . ഡബ്ലിനിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികൾക്ക് തങ്ങളുടെ കുട്ടികളെ അക്ഷരം പഠിപ്പിക്കാനും മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കാനും താല്പര്യം ഉണ്ടെങ്കിൽ അഡ്മിഷന് ഇനിയും അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
അഡ്വ.സിബി സെബാസ്റ്റ്യൻ0894433676
അനീഷ് വി ചെറിയാൻ0892606282
Address: St Brigid’s Parish Center, St Brigid’s Church Rd, Stillorgan, Dublin, A94 DD23

Top