ലൂക്കനിൽ റാസ കുർബാനയും നാടകവും ഏപ്രിൽ 7 ന്.

ഡബ്ലിൻ : ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 7 ന് ആഘോഷിക്കും. എസ്‌ക്കർ സെന്റ് പാട്രിക് പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 ന് ഫാ. സെബാൻ വെള്ളാംതറ ആഘോഷമായ സീറോ മലബാർ റാസ കുർബാന അർപ്പിക്കും.

തുടർന്ന് വൈകുന്നേരം 6 ന് പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ, ലൂക്കൻ സെന്റ് തോമസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ബൈബിൾ ഡ്രാമാസ്കോപ് നാടകം ‘സ്നേഹ സാമ്രാജ്യം’ അരങ്ങേറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടകരചന രാജു കുന്നക്കാട്ട്,സംവിധാനം ഉദയ് നൂറനാട്.

ഷൈബു കൊച്ചിൻ, ഉദയ് നൂറനാട്, പ്രിൻസ്‌ അങ്കമാലി, രാജു കുന്നക്കാട്ട്, ബിജു വൈക്കം, രാജൻ പൈനാടത്ത്,ബിനോയ്‌ കുടിയിരിപ്പിൽ, ജയൻ തോമസ്, ഡൊമിനിക് സാവിയോ,മാത്യു കുര്യാക്കോസ്,റെജി കുര്യൻ, ഏലിയാമ്മ ജോസഫ്, രാജി ഡൊമിനിക്, ജീജ ജോയി, ഫിജി സാവിയോ, ബിനില കുര്യൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.

റോയി പേരയിൽ, സിറിൽ തെങ്ങുംപള്ളിൽ, സെബാസ്റ്റ്യൻ കുന്നുംപുറത്ത്, ലീന ജയൻ എന്നിവരാണ് ആവിഷ്കാരം.പ്രവേശനം സൗജന്യമാണ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, സിറിൽ തെങ്ങുംപള്ളിൽ, സെക്രട്ടറി ജെസ്സി റോയി എന്നിവർ അറിയിച്ചു. ഹാളിൽ ഫുഡ്സ്റ്റോൾ ഉണ്ടായിരിക്കുന്നതാണ്.

Top