അയർലണ്ടിൽ മലയാളം കുർബാന ലത്തീൻ റീത്തിൽ!..കുർബാന സെന്ററുകൾ കൂടും.ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന 18-ന്

ഡബ്ലിൻ : അയർലണ്ടിൽ വിശുദ്ധ കുർബാന മലയാളം ലത്തീൻ റീത്തിൽ സജീവമായി.ലത്ത്ഈസ്‌ റീത്തിൽ വിശ്വസിക്കുന്ന വിശ്വാസികൾക്ക് വലിയ സന്തോഷം പകരുന്നതാണ് അവരുടെ സ്വന്തം റീത്തിൽ വിശുദ്ധ കുർബാന മലയാളത്തിൽ തുടങ്ങിയിരിക്കുന്നത് .കുറച്ച് മാസങ്ങളായി Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ആണ് മലയാളത്തിൽ ഉള്ള വിശുദ്ധ കുർബാന ലത്തീൻ റീത്തിൽ തുടക്കം കുറിച്ചിരിക്കുന്നത് .

ഇതുവരെ ലത്തീൻ സഭാ വിശ്വാസികൾ സീറോ മലബാർ കുർബാന സെന്ററുകളിൽ ആയിരുന്നു വിശുദ്ധ കുർബാനകളിൽ പങ്കെടുത്തുകൊണ്ടിരുന്നത് . ഇനി മുതൽ കൂടുതൽ പ്രദേശങ്ങളിൾ ലത്തീൻ റീത്തിൽ വിശുദ്ധ കുർബാന തുടക്കം കുറിക്കും എന്നാണു വിവരം .അയർലണ്ടിൽ ഏകദേശം 50 ൽ അധികം ലത്തീൻ റീത്തിൽ പെട്ട വൈദികർ വിവിധ മേഖലകളിൽ ശുശ്രുഷ ചെയ്യുന്നുണ്ട് .താമസിക്കാതെ സിറ്റി സെന്റർ മാസ് സെന്ററിന് പുറമെ ബ്‌ളാക്ക്‌റോക്കിലും ലത്തീൻ കുർബാന മലയാളത്തിൽ തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും കിട്ടുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഫെബ്രുവരി 18 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

മുൻപ് ബ്ലാഞ്ചസ് ടൗണിൽ റോമൻ കാത്തോലിക്ക് മലയാളം കുർബാന ആരംഭിച്ചിരുന്നു. ബ്ലാഞ്ചേസ് ടൗണിലെ St. Philip the Apostle church, Mount View ൽ 2023 നവംബറിൽ തുടങ്ങിയിരുന്നു .അവിടെ എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ലാറ്റിൻ റീത്തിലുള്ള റോമൻ കാത്തോലിക്ക് മലയാളം കുർബാന.

അഡ്രസ്
Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628
https://g.co/kgs/Ai9kec

Top