അയര്‍ലണ്ടില്‍ കേരളാ സര്‍ക്കാരിന്റെ മലയാളംമിഷന്‍ ഭാഷാ പഠന പദ്ധതി ആരംഭിക്കുന്നു: മലയാളം പഠിപ്പിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ തേടുന്നു

ഡബ്ലിന്‍: മലയാളഭാഷാ പഠന പദ്ധതിയുടെ ഭാഗമായി കേരളാ സര്‍ക്കാരിന്റെ മലയാളം മിഷന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ അധ്യായനവര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി മലയാളം മിഷന്‍ രജിസ്ട്രാര്‍ കെ സുധാകരന്‍പിള്ള അറിയിച്ചു.അയര്‍ലണ്ടില്‍ ആരംഭിക്കുന്ന മലയാളം ക്ലാസുകളിലേയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിന് തയാറുള്ളവര്‍ സന്നദ്ധതയോടെ മുന്നോട്ടു വരണം എന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ലോകത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ വേണമെന്ന പ്രൊഫ. ഒ.എന്‍.വി.കുറുപ്പ് ചെയര്‍മാനായുള്ള കമ്മിറ്റിയുടെ ശുപാര്‍ശയുടെ ഭാഗമായി 2010 മുതല്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന മലയാളം മിഷന്‍ സംസ്ഥാനസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന് പുറത്തുള്ള ഒരു കോടിയോളം വരുന്ന മലയാളികളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി ലോകമെങ്ങും പുരോഗമിക്കുന്ന ഭാഷാ-സംസ്‌കാരപഠന പദ്ധതിയാണിത്.വിദ്യാര്‍ഥികളുടെ ഭാഷാ ശേഷിയിലുള്ള ഉന്നമനം ലക്ഷ്യമാക്കി തുടര്‍ കോഴ്‌സുകളും പാഠ്യപദ്ധതിയും പുസ്തകങ്ങളും ഇതിനകം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.പാഠ്യപദ്ധതി, പുസ്തകം, പഠന സാമഗ്രികള്‍ എന്നിവ മലയാളം മിഷന്‍ ഒരുക്കി നല്‍കും.മലയാളം മിഷന്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

പ്രാദേശിക അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനം ഏപ്രില്‍/ മെയ് മാസങ്ങളില്‍ അയര്‍ലണ്ടില്‍ നടത്തപ്പെടും.കേരളത്തില്‍ നിന്നുള്ള ഭാഷാ വിദഗ്ദരും,മലയാളം മിഷന്‍ ഭാരവാഹികളും ട്രെയിനിംഗിന് നേതൃത്വം നല്‍കും.

അയര്‍ലണ്ടിലെ സംഘടനകള്‍ക്കോ,താത്പര്യമുള്ള വ്യക്തികള്‍ക്കോ മലയാളം പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അവസരം ഉണ്ടാകും.കുറഞ്ഞത്‌ 10 കുട്ടികളാണ് ഒരു പഠന സെന്ററില്‍ ഉണ്ടാവേണ്ടത്.അയര്‍ലണ്ടിലെ ഏതെങ്കിലും പ്രദേശത്ത്
മലയാളം പഠന കേന്ദ്രം ആരംഭിക്കാനോ നിലവിലുള്ള ഭാഷാ പഠനകേന്ദ്രങ്ങള്‍ മലയാളം മിഷന്റെ ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കാനോ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടുക.
0872263917,0892457564

Top