മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി; വിടപറഞ്ഞത് എന്‍ഫീല്‍ഡ് മലയാളികളുടെ പ്രിയപ്പെട്ട ‘മേരി ആന്റി’

എന്‍ഫീല്‍ഡ്: കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി. മുളന്തുരുത്തി സ്വദേശി പുത്തന്‍കണ്ടത്തില്‍ മേരി ജോണ്‍ (63) ആണ് മരിച്ചത്. അവിവാഹിതയായ മേരി ജോണ്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്‍ഫീല്‍ഡില്‍ താമസിച്ചു വരുകയായിരുന്നു.

ആത്മീയ മേഖലയിലും, ജീവ കാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്നു മേരി. മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ ആണ് എന്‍ഫീല്‍ഡില്‍ നിന്ന് അകാലത്തില്‍ വിടവാങ്ങിയത്.
x
മുളന്തുരുത്തി പുത്തന്‍ കണ്ടത്തില്‍ പരേതരായ ജോണ്‍-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി ജോണ്‍. ജോണി പി. ജോണ്‍ (ന്യൂയോര്‍ക്ക്), ജേക്കബ് പി. ജോണ്‍, ജോസ് പി ജോണ്‍, പരേതയായ അമ്മിണി ജോയി, ലീലാ ജോര്‍ജ് എന്നിവര്‍ സഹോദരങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഫീല്‍ഡ് കാവെല്‍ ഹോസ്പിറ്റല്‍ വാര്‍ഡിന്റെ സീനിയര്‍ നഴ്‌സ് പദവിയില്‍ ആയിരിക്കെയാണ് മരണം. പരേതയുടെ അഭിലാഷപ്രകാരം അന്ത്യോപചാര ശുശ്രുഷകളും,സംസ്‌കാരവും എന്‍ഫീല്‍ഡില്‍ വച്ച് സെപ്റ്റംബര്‍ 13 ന് ബുധനാഴ്ച നടത്തും.

Top