നേഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം ഉറപ്പാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സമരം ഒത്ത് തീര്‍പ്പാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം ഉറപ്പുവരുത്തണമെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ ആശുപത്രികളില്‍ നഴ്സുമാര്‍ക്കു സാധിക്കുന്ന വിധം ന്യായമായ വേതനം നല്‍കുന്നുണ്ടെണു വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്സുമാര്‍ക്ക് ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ആശുപത്രികള്‍ നടത്തുന്ന നിരവധിയായ ഇതര മനേജ്മെന്റുകളും ഇതേ നിലപാട് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമരം ഒത്ത് തീര്‍പ്പാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്.വേതന വര്‍ധനയാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിത കാല സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.പനിയും പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സ്മാരുടെ സമരം അനിശ്ചിതമായി നീളുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കും.നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Top