മെസഞ്ചര്‍ 2016 മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഡാള്ളസ്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മെസഞ്ചര്‍ ത്രൈമാസികയുടെ 2016 ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഡള്ളാസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ജനുവരി ഏഴു മുതല്‍ പത്തു വരെ നടന്ന ഭദ്രാസന്നാ യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ചു തുറന്ന കൗണ്ടറില്‍ പ്രമോട്ടര്‍ എബി തോമസ് മെസഞ്ചറിന്റെ മെമ്പര്‍ഷിപ്പ് പുലിക്കോട്ടില്‍ സൈമന് നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
അമേരിക്കയിലെ ഓറോ മര്‍ത്തോമാ കുടുംബവും മെസഞ്ചര്‍ വരിക്കാരാകണമെന്ന ലക്ഷ്യവുമായാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. റൈറ്റ് റവ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പാ രക്ഷാധികാരിയും ഡോ.ഈപ്പന്‍ ദാനിയേല്‍ ചീഫ് എഡിറ്ററുമായി പ്രസിദ്ധീകരിക്കുന്ന മെസഞ്ചറിനു ഇതിനകം രണ്ടായിരത്തിരം പരം വരിക്കാറുള്ളതായി ഭദ്രാസാ ട്രസ്റ്റി ഫിലിപ്പ് തോമസ് പറഞ്ഞു.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന പ്രവര്‍ത്തങ്ങളെക്കുറിച്ചു ഇടവക ജനങ്ങള്‍ക്കു ഉള്ള ബോധവത്കരിക്കുന്നതിനും അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ഭദ്രാസന എപ്പിസ്‌കോപ്പായുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക തുടങ്ങിയവയാണ് മെസഞ്ചര്‍ ത്രൈമാസിക ലക്ഷ്യമിടുന്നത്.

Top