ഡബ്ലിൻ : ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് തിരിച്ചടി!!യൂറോപ്യൻ യൂണിയന് പുറത്തുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ കുറഞ്ഞ വേതന നിരക്ക് വർദ്ധന മാറ്റിവച്ചു. കേരളത്തിൽ നിന്നും എത്തിയ നൂറുകണക്കിന് കെയർ അസിസ്റ്റന്റുമാരെ ഏറെ നിരാശയിലാക്കുന്ന നടപടി കഴിഞ്ഞ ദിവസമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് .ശമ്പള വർദ്ധന ഉണ്ടാകാത്തതിനാൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ ഫാമിലിയെ കൊണ്ടുവരാൻ സാധിക്കില്ല .ഫാമിലിയെ കൊണ്ടുവരാനുള്ള നീക്കത്തിനാണ് തിരിച്ചടി ആയിരിക്കുന്നത് .
നഴ്‌സിംഗ് ഹോം ജീവനക്കാർക്കുള്ള അയർലണ്ടിലെ മിനിമം വേതന നിരക്ക് വർദ്ധനയും മാറ്റിവയ്ക്കലും, അപേക്ഷകളുടെ വർദ്ധിച്ച തോതിനൊപ്പം ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഹ്രസ്വ അറിയിപ്പിനെക്കുറിച്ച് ഡയറക്ടർ കോം കോളിൻസ് ചർച്ച ചെയ്യുന്നു.
പുതിയ മിനിമം നിരക്കുകൾ, €27,000 മുതൽ €30,000 വരെ, ബുധനാഴ്ച മുതൽ സമർപ്പിച്ച അപേക്ഷകൾക്കും പുതുക്കലുകൾക്കും ബാധകമാണ് എംപ്ലോയ്‌മെന്റ് ആൻഡ് എന്റർപ്രൈസ് വകുപ്പ് സ്റ്റേറ്റ് മന്ത്രി നീൽ റിച്ച്‌മണ്ടും നഴ്‌സിംഗ് ഹോംസ് അയർലണ്ടിന്റെ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമായി പുറത്ത് വിട്ടിരുന്നത് .
ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ഹോം കെയറർമാർ, മാംസം സംസ്കരണം നടത്തുന്നവർ, ഹോർട്ടികൾച്ചറൽ തൊഴിലാളികൾ എന്നിവർക്ക് അവരുടെ കുറഞ്ഞ ശമ്പളം 30,000 യൂറോയായി ഉയർത്തുമെന്നായിരുന്നു സർക്കാർ തീരുമാനം .അതേപോലെ എല്ലാ ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾക്കും അവരുടെ ശമ്പളം ക്രമേണ 39,000 യൂറോയായി വർദ്ധിക്കും എന്നും സർക്കാർ അറിയിച്ചിരുന്നു .
ഹോം കെയര്‍ അസിസ്റ്ററുമാരുടെ ശമ്പളം 2024 ജനുവരി 25 ന് മുമ്പ് 30000 ആയി വര്‍ദ്ധിപ്പിക്കും എന്ന തീരുമാനമാണിപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത് . നിലവില്‍ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ
ശമ്പളം 27000 യൂറോയാണ്. ഈ വർഷം 30000 വും 2025 ജനുവരിയില്‍ ശമ്പളം 32,000 ആക്കി ഉയര്‍ത്തും എന്നാൺ്യിരുന്നു തീരുമാനം.
2026 ജനുവരിക്ക് മുമ്പ് കെയര്‍ അസിസ്റ്ററുമാരുടെ ശമ്പളം 39,000 യൂറോയാക്കി വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ നയരൂപീകരണം എടുത്തിരുന്നു . സർക്കാരിന്റെ ഈ തീരുമാനത്തെ ഏറെ സന്തോഷത്തോടെ ആണ് ഹെൽത്ത് കെയർ അസിസ്റ്റന്റുമാറം അവരുടെ ഫാമിലിയും സ്വീകരിച്ചത് ഇതോടെ ഇതോടെ ഫാമിലി റീയൂണിഫിക്കേഷന്‍ നടപടികള്‍ സുഗമമാകുമെന്ന് സര്‍ക്കാര്‍ നൽകിയിരുന്നു. ഈ തീരുമാനത്തിനാണിപ്പോൾ തിരിച്ചടി ആയിരിക്കുന്നത് .
ശമ്പള വർദ്ധന കുറച്ച് കാലമായി മാറിയിട്ടില്ല എന്നും കുടിയേറ്റ തൊഴിലാളികൾ നമ്മുടെ തൊഴിലാളികൾക്ക് ആവശ്യമായ വൈദഗ്ധ്യവും അനുഭവപരിചയവും ഐറിഷ് സമൂഹത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നുവെന്നും അവർ സാംസ്കാരിക വൈവിധ്യവും നൽകുന്നുവെന്നും എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പ് സഹമന്ത്രി നീൽ റിച്ച്‌മണ്ട് പറഞ്ഞു.അതിനാൽ തന്നെ എല്ലാ പെർമിറ്റ് ഹോൾഡർമാരെയും ഒരു പ്രാരംഭ പോയിന്റായി കുടുംബ പുനരൈക്യത്തിനായി കുറഞ്ഞത് 30,000 യൂറോയെങ്കിലും ശമ്പളത്തിന്റെ ആവശ്യകതയ്ക്ക് അനുസൃതമായി കൊണ്ടുവരുന്നതെന്നും പറഞ്ഞിരുന്നു . നമ്മുടെ കമ്മ്യൂണിറ്റികളിൽ ഇത്തരം സുപ്രധാന ജോലികൾ ചെയ്യുന്ന ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ഹോം കെയർമാർക്കും ഇത് വളരെ പ്രധാനമാണ് എന്നും മന്ത്രി പറഞ്ഞ കാര്യനഗൽ ഇപ്പോൾ വെള്ളത്തിൽ ആയിരിക്കയാണ് .
ശമ്പള വർദ്ധനവ് മാറ്റി വെച്ചതോടെ ഏറെ വെല്ലുവിളി നേരിട്ടിരുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ ഫാമിലി റീയൂണിഫിക്കേഷനെ പ്രതികൂലമായി ബാധിച്ചിരിക്കയാണ് . അയർലന്റിൽ പെട്ടിക്കട പോലെ ഉയർന്നു വന്ന റിക്രൂട്ടിങ് ഏജന്റുമാർ മോഹന വാഗ്ദാനങ്ങൾ നൽകി കേരളത്തിലും ഗൾഫിലും ജോലി നോക്കിയിരുന്ന നൂറു കണക്കിന് നേഴ്‌സുമാരെ ആണ് കെയറർ വിസയിൽ ഇവിടെ എത്തിച്ചിരുന്നത്.ഫ്രീയായി എത്താമെങ്കിലും ചിലരിൽ നിന്നും പത്തും പതിനഞ്ചു ലക്ഷം രൂപ ‘കൈമടക്ക് വാങ്ങിയ ഏജന്റുമാരും അവരുടെ കൂട്ടാളികളും ഉണ്ട്. കിടപ്പാടം പണയപ്പെടുത്തി നല്ലൊരു ജീവിത മാർഗം ലക്ഷ്യമിട്ടു വന്നവരെ നിരാശയിൽ ആക്കിയിരിക്കയാണ് പുതിയ തീരുമാനങ്ങൾ