മസ്‌ക്കറ്റ്‌ സിറ്റിയില്‍ മോദി എത്തുന്നത്‌ ഡ്രൈവറില്ലാ കാറില്‍:

ദുബായ്: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തികുന്ന അബുദബിയിലെ മസ്ദര്‍ ഹൈടെക് സിറ്റിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഡ്രൈവറില്ലാ കാറില്‍. അബുദബി വിമാനത്താവളത്തില്‍ നിന്ന് 17 കി.മീ അകലെയുളള നഗരത്തില്‍ ബാറ്ററി ഇപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ നിയന്ത്രിത കാറിലാണ് പ്രധാനമന്ത്രി എത്തിയത്.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലിഥിയം ബാറ്ററികളണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. കാറില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളുപയോഗിച്ചാണ് വഴിയിലെ മാര്‍ഗതടസങ്ങള്‍ തിരിച്ചറിയുന്നത്. റോഡിലെ കാന്തങ്ങളുടെ സഹായത്തോടെയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. അബുദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയാണ് പരിസ്ഥിതി സൗഹൃദ രീതിയില്‍ മസ്ദര്‍ ഹൈടെക് സിറ്റി പണിതുയര്‍ത്തുന്നത്. ആറ് ചതുരശ്ര കി.മീ. ചുറ്റളവുള്ള നഗരത്തില്‍ മോട്ടോര്‍വാഹനങ്ങള്‍ അനുവദിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മസ്ദര്‍ സിറ്റിയിലേക്ക നടത്തിയ ഒരുമണിക്കൂര്‍ യാത്രയില്‍ അധികൃതര്‍ നഗരത്തിന്റെ പ്രവര്‍ത്തനരീതികള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. ഇതിനുശേഷം സിറ്റിയിലെ വിസിറ്റേഴ്സ് ഡയറിയില്‍ മോദി കുറിച്ചു þസയന്‍സ്‌ തന്നെ ജീവിതം

Top