രാജ്യത്തെ അഞ്ചിടത്ത് മോഡുലാര്‍ ഹൗസുകള്‍ നിര്‍മിക്കാന്‍ തീരുമാനം; ആദ്യ ഹൗസ് ഡിസംബര്‍ 21 നു നിര്‍മിക്കും

ഡബ്ലിന്‍: ഭവനരഹിതര്‍ക്കായി നിര്‍മ്മിക്കുന്ന മോഡുലാര്‍ ഹൗസുകള്‍ക്കായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അഞ്ചു സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു. ഇവിടെ 150 നും മോഡുലാര്‍ ഹൗസുകള്‍ നിര്‍മ്മിക്കും. ബാലിമൂണിലെ പോപ്പിന്‍ ട്രീയിലും ക്രംലിനിലെ മോണ്‍ റോഡിലും ഫിന്‍ഗ്ലാസിലെ സെന്റ് ഹെലന്‍ ഡ്രൈവിലും, ബെലിഫെര്‍മോടിലെ ചെറി ഓര്‍കാഡിലും കൂളോക്കിലെ ബെല്‍ക്യാംപ് അവന്യൂവിലുമാണ് സിറ്റി കൗണ്‍സില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദാശങ്ങള്‍ ഇന്ന് കൗണ്‍സിലര്‍മാരുടെ മീറ്റിംഗില്‍ വിശദമാക്കും.

ഭവനപ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി 500 മോഡുലാര്‍ ഹൗസിംഗ് യൂണിറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും ഇതില്‍ 22 എണ്ണം ക്രിസ്മസിനു മുമ്പു തന്നെ നിര്‍മ്മിച്ചു നല്‍കുമെന്നും പരിസ്ഥിതി വകുപ്പുമന്ത്രി അലന്‍ കെല്ലി ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മോഡുലാര്‍ ഹൗസുകള്‍ക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യത്തെ 22 പ്രീഫ്രാബിക്കേറ്റ്ഡ് മോഡുലാര്‍ ഹൗസുകള്‍ നിര്‍മ്മിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. ടെന്‍ഡര്‍ നല്‍കാനുള്ള തീയതി നവംബര്‍ 2 ന് അവസാനിക്കും. ഡിസംബര്‍ 21 ന് യൂണിറ്റുകളുടെ പണി പൂര്‍ത്തികരിച്ച് ഭവനരഹിതര്‍ക്കായി വിതരണം ചെയ്യുമെന്നും കൗണ്‍സില്‍ അറിയിച്ചു. ബാക്കിയുള്ള 128 വീടുകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ നാലുമാസത്തിനുള്ളില്‍ നിര്‍മ്മിച്ചു നല്‍കും.

Top