ഹൂസ്റ്റണ്‍: ഹൂസ്റ്റൺ എൻ ആർ ജി സ്റ്റേഡിയത്തിൽ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ട്രാവിസ് സ്‌ക്കോട്‌സിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍ മരിച്ചു..പതിനാലു വയസ്‌മുതൽ 27 വയസ്സുവരെയുള്ളവരാണ് മരിച്ചത് .മരിച്ചവരുടെ പേരുവിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.അപകടത്തില്‍ പരിക്കേറ്റ ഇരുപത്തിയഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നിരവധി പേർക്ക് സംഭവസ്ഥലത്തു വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി.ശനിയാഴ്ച വൈകീട്ടും 12 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ പറഞ്ഞു.
50000 തിലധികം പേരാണ് സംഗീത പരിപാടിയിൽ സംബദിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു..528 ഹൂസ്റ്റൺ പോലീസ് ഓഫിസര്മാരും 755 സെക്യൂരിറ്റി ജീവനക്കാരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നതായി മേയർ പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags: music