വിവാഹ കമ്പോളത്തിലെ കച്ചവട വസ്തുവായ സ്ത്രീ !വിവാഹത്തിനുമുൻപ് അനുഭവിച്ചിരുന്ന ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും വിവാഹശേഷം മാറ്റിവെക്കേണ്ടി വരുന്ന സ്ത്രീയുടെ വൈകാരിക സംഘർഷം-നിറം മറന്ന ശലഭം : വ്യത്യസ്തമായ ഒരു മ്യൂസിക് ആൽബം

കൊച്ചി:വിവാഹ കമ്പോളത്തിലെ വെറും കച്ചവട വസ്തുവായി മാറുന്ന സ്ത്രീകളുടെ കരളലിയിപ്പിക്കുന്ന കഥകൾ ഒരുപാടുണ്ട് .അടുത്തകാലത്തായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കഥ കേരളം ഞെട്ടലോടെയാണ് കണ്ടത് . സ്ത്രീ വെറും ഉപഭോഗവസ്തുക്കൾ ആയി മാറുന്ന കാലമാണിത് വിവാഹക്കമ്പോളത്തിൽ കച്ചവട വസ്തുവായി മാറുകയും കുടുംബത്തിനു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കുകയും ചെയ്യാതെ സ്ത്രീകൾ സ്വന്തം വ്യക്തിത്വത്തിനു വില കല്പിക്കണമെന്ന സന്ദേശം നല്കുന്ന ‘നിറം മറന്ന ശലഭം’ എന്ന വ്യത്യസ്തമായ മ്യൂസിക് ആൽബമാണ് ഇപ്പോൾ ചർച്ചയാകുന്നത് .

കുടുംബ ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വന്തം ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ, താൽപര്യങ്ങൾ തുടങ്ങി പലതും മാറ്റി വെക്കാൻ നിർബന്ധിതരാകുന്നവരാണ് സ്ത്രീകൾ. സാമ്പ്രദായികമായി പിന്തുടരുന്ന അത്തരമൊരു അവസ്ഥയിൽ നിന്ന് മാറി ചിന്തിക്കുവാനും തൻറെ ഇഷ്ടങ്ങളും സ്വപ്നങ്ങളും വിവാഹ കമ്പോളത്തിൽ വെച്ച് ത്യജിച്ചു കളയാൻ പഠിപ്പിക്കുന്നതിന് പകരം പെൺകുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകുവാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാനും പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിക്കുന്ന തരത്തിലുള്ള സന്ദേശം മുൻപോട്ടു വെയ്ക്കുന്ന മ്യൂസിക് ആൽബമാണ് നിറം മറന്ന ശലഭം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കഥയും ഗാനരചനയും സംവിധാനവും നിർവഹിച്ച വിദ്യ മുകുന്ദൻ തന്നെയാണ് ആൽബത്തിലെ പ്രധാന വേഷത്തിൽ എത്തുന്നതും. വിവാഹത്തിനുമുൻപ് അനുഭവിച്ചിരുന്ന ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും വിവാഹശേഷം മാറ്റിവെക്കേണ്ടി വരുന്ന സ്ത്രീയുടെ വൈകാരിക സംഘർഷങ്ങളും ആ അനുഭവത്തിൽ നിന്നുമുള്ള തിരിച്ചറിവിൽ സ്വന്തം മകളോട് അവർ പുലർത്താൻ ശ്രമിക്കുന്ന നീതിയും, സാമ്പ്രദായികമായ കെട്ടുപാടുകളോടുള്ള വിയോജിപ്പിൽ നിന്ന് സ്ത്രീകളെ അവരായി തന്നെ ജീവിക്കാൻ പ്രാപ്തരാക്കണം എന്നുള്ള സന്ദേശവും ആണ് ആൽബത്തിൽ പറയുന്നത്. സ്ത്രീകൾക്ക് സ്വന്തമായ വ്യക്തിത്വം വളർത്തിയെടുക്കാനുള്ള അവസരം നൽകുക എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ആൽബം അവസാനിക്കുന്നത്.

വിദ്യ മുകുന്ദന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിദ്യാധരൻ മാസ്റ്ററാണ്. ശിഹാബ് കായംകുളവും മുകുന്ദൻ മണിമ്മലും ചേർന്ന് നിർമ്മിച്ചിരിക്കുന്ന നിറം മറന്ന ശലഭത്തിൻ്റെ ഛായാഗ്രഹണം വിപിൻ. എഡിറ്റിംഗ് നിർവഹിച്ചത് എജെ. ഹരിത ഹരീഷാണ് ഗാനം ആലപിചിരിക്കുന്നത് ചിത്രീകരണത്തിനു പിന്നാലെ ടെക്നിക്കൽ സപ്പോർട്ട് നൽകിയിരിക്കുന്നത് വിനു വിദ്യാധരൻ.

Top