ദുബായ്: പട്ടാപ്പകല്‍ ബാൽക്കണിയിൽ നഗ്നരായി അശ്ലീല വീഡിയോ ഷൂട്ടിംഗ്.യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ അശ്ലീല വീഡിയോയില്‍ ഉള്‍പ്പെട്ടവരുമുണ്ട്. ദുബായ് ജുമൈറയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിരന്നുനിന്ന് ശരീരപ്രദര്‍ശനം നടത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികള്‍ക്കെതിേര ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഷൂട്ടിംഗ് ദൃശ്യങ്ങൾ തൊട്ടടുത്ത ബിൽഡിംഗിൽ നിന്ന് മറ്റൊരാൾ പകർത്തുകയായിരുന്നു. വീഡിയോയിൽ ദുബായ് മറീനയിലെ പെന്റഹൗസ് അപ്പാർട്ട്മെൻറ് ബാൽക്കണിയിൽ വെച്ച് ഷൂട്ട് ചെയ്യുന്ന നഗ്നരായ നിരവധി സ്ത്രീകളെ കാണാം. ഉയരത്തിലുള്ള ബിൽഡിംഗിന്റെ ബാൽക്കണിയിൽ വെച്ച് ഒരു യുവാവ് ആയിരുന്നു സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയത്.
ദി നാഷണൽ റിപ്പോർട്ട് ചെയ്ത വിവരങ്ങൾ അനുസരിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ആളുകൾക്കെതിരെ പബ്ലിക് ഡിബോച്ചറി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിലേർപ്പെട്ട യുവതികളെ കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടർക്ക് വിവരമറിയിച്ചിട്ടുണ്ട് എന്നും നാഷണൽ റിപ്പോർട്ട് പറയുന്നു. പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്ന് എന്നാണ് റിപ്പോർട്ട് പറയുന്നത്.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കാ൯ ശക്തമായ സൈബർ ക്രൈം നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് യുഎഇ. അശ്ലീല ഇനത്തിൽ വരുന്ന സോഷ്യൽ മീഡിയ കണ്ടന്റുകൾ ശക്തമായ പിഴയോ തടവോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഈ രാജ്യത്ത്. ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്ന ആളുകൾക്ക് എതിരെയും സമാനമായ നിയമനടപടികൾ സ്വീകരിക്കാം.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ യുഎഇയിൽ ഇത്തരം കുറ്റങ്ങളിൽ ഏർപ്പെട്ട ആളുകൾക്ക് മുന്പും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പൊതു സ്ഥലത്ത് ലൈസൻസില്ലാതെ മദ്യം കഴിക്കൽ, പൊതു സ്ഥലത്ത് വെച്ച് ഉമ്മ വെക്കൽ തുടങ്ങിയ കാര്യങ്ങൾ യുഎഇയിൽ കുറ്റകരമാണ്.
സംഭവത്തെക്കുറിച്ച് ദുബായ് പൊലീസിന്റെ ഔദ്യോഗിക വക്താവ് പ്രസ്താവനയിറക്കിയിട്ടുണ്ട്. ഇത്തരം അസ്വീകാര്യമായ സ്വഭാവങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് പൊലീസ്. എമിറേത്തി സമൂഹത്തിന്റെ മൂല്യങ്ങൾക്കും സ്വഭാവ ഗുണങ്ങൾക്കും എതിരാണ് ഇത്തരം സ്വഭാവങ്ങൾ എന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവതികൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട് എന്നും കൂടുതൽ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂട്ടറെ ഉത്തരവാദപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
ഇത്തരം വീഡിയോകൾ നിർമ്മിക്കുന്ന ആളുകൾക്കെതിരെയും പ്രസിദ്ധപ്പെടുത്തുന്ന വെബ്സൈറ്റുകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പോൺ വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്ക് ജയിൽശിക്ഷയും രണ്ടര ലക്ഷം ദിർഹത്തിനും അഞ്ചു ലക്ഷം ദിർഹത്തിനും ഇടയിൽ ഉള്ള സംഖ്യ പിഴയും നൽകേണ്ടി വരും.