പൂര്‍ണ്ണ നഗ്നനായി സ്വാമി നിയമസഭയില്‍; അനുഗ്രഹം വാങ്ങാന്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും എത്തി; നിയസഭയില്‍ നടന്നതിങ്ങനെ

52759_1472267530

ചണ്ഡിഗഢ്: കളിച്ച് കളിച്ച് നഗ്നത പ്രദര്‍ശനം നിയമസഭയിലുമെത്തി. വെള്ളിയാഴ്ച ഹരിയാന നിയമസഭയില്‍ കണ്ടത് വ്യത്യസ്ത കാഴ്ച. പൂര്‍ണ്ണ നഗ്നനായി ദിഗംബര സന്യാസി നിയമസബയില്‍ സ്പീക്കറുടെ കസേരയിലിരുന്നു. അനുഗ്രഹം വാങ്ങാന്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും എത്തിയപ്പോള്‍ എന്താണ് സംഭവിച്ചത്.

വിചിത്രങ്ങളായ വിശ്വാസങ്ങളെ പുലര്‍ത്തുന്നവരാണ് ദിഗംബര സന്യാസിമാര്‍. മോഷ പ്രാപ്തിക്കായി നഗ്നതയെ അവര്‍ സ്വീകരിക്കുന്നു. അവരുടെ വിശ്വാസപ്രകാരം സ്ത്രീകള്‍ക്ക് മോഷമില്ല. ജന്മജന്മാന്തരങ്ങളില്‍ക്കൂടി അവര്‍ പുരുഷന്മാരായി ജനിച്ചു നഗ്നത സ്വീകരിച്ചാല്‍ മാത്രമേ മോഷം ലഭിക്കുമെന്നും ദിഗംബര സന്യാസികള്‍ വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞുള്ള ഒരു ജീവിതമാണ് അവര്‍ കൈക്കൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിശ്വാസങ്ങള്‍ പിന്തുടരുന്ന മുനി തരുണ്‍ സാഗര്‍ മഹാരാജാണ് ഹരിയാന നിയമസഭയില്‍ സാമാജികരെ അഭിസംബോധന ചെയ്തത്. ആദരവോടെയാണ് നിയമസഭ അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിച്ചത്. പൂര്‍ണ്ണ നഗ്‌നനായി തന്നെയായിരുന്നു അദ്ദേഹമെത്തിയത്. ആരും ഒരു പ്രശ്നവുമില്ലാതെ എല്ലാം കേട്ടിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മാത്രമല്ല ഗവര്‍ണ്ണറും സ്വാമിയുടെ പ്രസംഗം കേള്‍ക്കാനെത്തി. എല്ലാവരും അനുഗ്രഹം വാങ്ങി. ബീഫ് നിരോധനവും ഗീത പഠനവുമൊക്കെ നിര്‍ബന്ധമാക്കി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഏറെ വിവാദങ്ങളില്‍ ചെന്നുപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദിഗംബര സന്യാസിയുടെ പ്രസംഗം.

രാജ്യത്തു സ്ത്രീ – പുരുഷ അനുപാതം വര്‍ധിപ്പിക്കണമെന്ന സന്ദേശമാണ് സ്വാമി ഹരിയാന നിയമസഭയില്‍ നല്‍കിയത്. ”1000 പുരുഷന്മാര്‍ക്കു 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനര്‍ഥം 10 പുരുഷന്മാര്‍ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വര്‍ധിപ്പിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം. പെണ്‍മക്കളുള്ള രാഷ്ട്രീയക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കണം. പെണ്‍കുട്ടികളുള്ള വീടുകളില്‍നിന്നുള്ളവര്‍ക്കു മാത്രമേ പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കള്‍ തീരുമാനിക്കണം.”- അദ്ദേഹം പറഞ്ഞു.

മഹാവീരായുടെയും ഗൗതമ ബുദ്ധന്റെയും കാലം മുതല്‍ തുടങ്ങിയ സന്യാസിമാരുടെ നഗ്നത്വം ഇന്നും തുടരുന്നുവെന്നതാണ് ദിഗബര സ്വാമികളുടെ രീതിയിലുടെ തെളിയുന്നത്. ശ്രീ ബുദ്ധന്‍ മരിക്കുന്നതുവരെ നഗ്നനായി ജീവിച്ചുവെന്നാണ് നഗ്ന ദിഗംബര സന്യാസികള്‍ വിശ്വസിക്കുന്നത്. ബുദ്ധന്റെ അനുയായികള്‍ പിന്നീട് കുപ്പായം നിര്‍ദ്ദേശിച്ചു കാണുമെന്നാണ് അനുമാനം. ‘ശ്വേതംബര’ ജൈനന്മാര്‍ വെളുത്ത വസ്ത്രം ധരിക്കുമ്പോള്‍ ദിഗംബരന്മാര്‍ ചില സമയങ്ങളില്‍ മാത്രമേ വസ്ത്രം ധരിക്കുകയുള്ളൂ. പ്രകൃതിയുമായി ഒത്തു ചേര്‍ന്നുകൊണ്ട് പ്രകൃതിയുടെ പുത്രനായി ജീവിക്കുകയെന്ന തത്ത്വമാണ് നഗ്നസന്യാസികള്‍ അവലംബിച്ചിരിക്കുന്നത്. അവര്‍ക്കെന്നും പ്രചോദനം നല്‍കിയിരുന്നത്.

Top