20,000 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയുമായി നാമ

ഡബ്ലിന്‍: 2020 നുള്ളില്‍ നാഷണല്‍ അസെറ്റ് മാനേജ്‌മെന്റ് ഏജന്‍സിയായ നാമ ഭവനപ്രതിസന്ധി നേരിടുന്നതിനായി 20,000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ധനമന്ത്രി മൈക്കിള്‍ നൂനന്‍ 2016 ലെ ബജറ്റില്‍ പുതിയ പ്രോപ്പര്‍ട്ടി മോഡല്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

ഡബ്ലിനിലും രാജ്യത്തിന്റെ മറ്റ് ചില പ്രദേശങ്ങളിലുമായി 20000 യൂണിറ്റുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്നാണ് നാമ അറിയിച്ചതെന്ന് നൂനന്‍ പറഞ്ഞു. ഇതില്‍ വീടുകളും അപാര്‍ട്ടുകളുമുണ്ടാകും. എന്നാല്‍ വീടുകളായിരിക്കും കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഈ വര്‍ഷം നാമയുടെ ടാര്‍ഗറ്റിലുള്ള 1900 യൂണിറ്റുകളുടെ പണി പൂര്‍ത്തിയായി. 1600 യൂണിറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഭവനപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാഗ്ദാനം ചെയ്ത 60 ശതമാനം വീടുകള്‍ ലോക്കല്‍ കൗണ്‍സിലുകള്‍ നിരാകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന നാമയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Top