നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം സപ്തമ്പര്‍ 24ന്; എം.ബി. രാജേഷ് എം.പി. മുഖ്യാതിഥി

ദമാം: നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി അംഗങ്ങളുടെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ 2014-2015ലേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സപ്തമ്പര്‍ 24ന്് വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയ്ക്ക് ദമാമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. എം.ബി.രാജേഷ് എം.പി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
നവോദയ അംഗങ്ങളുടെ കുട്ടികളില്‍ 10, 12 ക്ലാസ്സുകളില്‍ 90%ല്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്കുന്നത്. നാട്ടിലും ഇവിടെയുമായി പഠിക്കുന്ന, സംഘടനയിലെ മുഴുവന്‍ അംഗങ്ങളുടേയും കുട്ടികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് നവോദയ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം അര്‍ഹത. കഴിഞ്ഞ രണ്ട് വര്‍ഷമായി നവോദയ ദിനത്തോടനുബന്ധിച്ച് നല്കിവരുന്ന സ്‌കോളര്‍ഷിപ്പിന് നവോദയയുടെ 21,880 അംഗങ്ങളുടെ കുട്ടികളില്‍ നിന്നാണ് ഈ വര്‍ഷം അര്‍ഹരായ 100 കുട്ടികളെ കണ്ടെത്തിയത്.
നവോദയ അംഗങ്ങളൂടെ കുട്ടികളില്‍ മൂല്യബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം, അവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രോല്‍സാഹനം നല്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നവോദയ തുടക്കമിട്ടത്.
പ്രവിശ്യയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളൂകളില്‍ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ഉന്നത വിജയം കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിയ്ക്കും. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍, വിവിധ വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ താഴെപറയുന്ന കുട്ടികള്‍ക്കാണ് നവോദയ എക്‌സലന്‍സ് അവാര്‍ഡ് നല്കി അനുമോദിക്കുന്നത്.
പ്ലസ് ടു സയന്‍സ് : വര്‍ഷ ബാലചന്ദ്ര കുമാര്‍ (97%) ഐ.ഐ.എസ്, ദമാം, വത്സല്‍ ജെ. ബദാമി (97%), ഐ,ഐ,എസ് ജുബൈല്‍, ഗൗസ് മുഹമ്മദ് ഇബ്രാഹിം (96.2%) (ഐ.ഐ.എസ്, ദമാം), വൈഭവ് പുരോഹിത് (96.2%), അഫ്രീന്‍ ഷൈഖ് (95.8%), പാര്‍വതി ഹരിലാല്‍ (95.8%) നാലു പേരും ഐ,ഐ,എസ് ജുബൈല്‍.

പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ കുന്‍ഹു ഹസ്സന്‍ (96%), നേഹ ആന്‍ ലാല്‍ (94.8%), റുവൈസ (93%) മൂന്നു പേരും ഐ.ഐ.എസ് ദമാം.
ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ സുമയ്യ അബ്ദുല്‍ ഗഫൂര്‍ (94.4%), അഫ്രീന്‍ അഷ്ഫാഖ് (92.8%), മാളവിക നായര്‍ (89.4%) മൂന്നു പേരും ഐ.ഐ.എസ് ദമാം.
നവോദയ സാംസ്‌കരിക വേദിയുടെ പതിനാലാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top