വിദേശീയര്‍ക്ക് ഖത്തറില്‍ സ്വന്തമായി സ്ഥാപനങ്ങളും സംഘടനകളും തുടങ്ങാം

മസ്‌കറ്റ്: വിദേശീയര്‍ക്ക് ഇനി സ്വതന്ത്രമായി ഖത്തറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം. സ്വന്തമായോ, കൂട്ടായ സംരഭത്തിലോ ഇത് ചെയ്യാം. ഖത്തര്‍ പൗരന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പോ, റഫറന്‍സോ ആവശ്യമില്ല. പൊതു ജനങ്ങള്‍ക്ക് ഉപകാര പ്രദമായ പദ്ധതികളും സ്ഥാപനങ്ങളും ആയിരിക്കണം ഇത്തരത്തില്‍ തുടങ്ങേണ്ടത്.

പൊതു ജനങ്ങള്‍ക്ക് സേവനം നല്കുന്ന രീതിയില്‍ ഉള്ളതോ, പൊതുജനങ്ങളുടെ ആവശ്യം നിവര്‍ത്തിക്കുന്ന രീതിയിലുള്ളതോ ആയ എന്‍.ജി.ഒ ഓര്‍ഗനൈസേഷനുകള്‍ക്കും അനുമതി നല്കി. പുതിയ നിലയം അനുസരിച്ച് ട്രസ്റ്റുകള്‍, മറ്റ് പൊതു ഓര്‍ഗനൈസേഷനുകള്‍ എന്നിവ തുടങ്ങാന്‍ കഴിയും.ഇത്തരത്തില്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് മിനിമം 20ലക്ഷം ഖത്തറി റിയാല്‍ മൂലധനം ഉണ്ടായിരിക്കണം. ക്യാബിനറ്റ് യോഗത്തില്‍ ഇത് അംഗീകരിക്കുകയും ഒപ്പിട്ട് പാസാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top