സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക്‌ ഇഖാമയില്ലെന്നു സൌദി

സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ഇഖാമ നല്‍കുവാന്‍ ഉദ്ദേശമില്ലെന്ന് സൗദി പാസ്സ്‌പോര്‍ട്ട് വിഭാഗം. ഇതു സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റൈണെന്ന് പബ്ലിക് റിലേഷന്‍ വിഭാഗം വ്യക്തമാക്കി. സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് സ്ഥിരം ഇഖാമ നല്‍കുമെന്ന് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗദി പാസ്‌പോര്‍ട്ട് മാധ്യമ വിഭാഗം മേധാവി ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയത് .
സൗദി ഉന്നത സഭയുടെ അംഗീകാരത്തൊടെ മാത്രമെ ഇത്തരം മാറ്റങ്ങള്‍ സാധ്യമാകുകയുള്ളുവെന്നും എന്നാല്‍ ഇത് വരെ ഉന്നത സഭ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത വിശ്വസിച്ച് നിരവധി പേര്‍ തങ്ങളുടെ ആശ്രിതരുടെ പേരുകള്‍ സ്വന്തം ഇഖാമയില്‍ ചേര്‍ത്തുവാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാസ്സ്‌പോര്‍ട്ട് ഓഫീസില്‍ എത്തിയിരുന്നു.
എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നു. ശരിയായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റുകളെ ആശ്രയിക്കണമെന്നും ജവാസാത്ത് മേധാവി അഭ്യര്‍ത്തിച്ചു.

Top