നഴ്‌സുമാരുടെ ശമ്പളത്തില്‍ അയര്‍ലന്‍ഡിനു മൂന്നാം സ്ഥാനം; റെക്കോര്‍ഡ് നേട്ടത്തിനു തൊട്ടടുത്ത് രാജ്യം

ഡബ്ലിന്‍: ലോകത്ത് നഴ്‌സുമാര്‍ക്കു ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡിനു മൂന്നാം സ്ഥാനമെന്നു റിപ്പോര്‍ട്ട്്. അയര്‍ലന്‍ഡിലെ നഴ്‌സുമാര്‍ക്കു 64000 യുഎസ് ഡോളര്‍ വാര്‍ഷിക ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശമ്പളത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ലക്‌സംബര്‍ഗില്‍ 82,000 യുഎസ് ഡോളറാണ് വാര്‍ഷിക ശമ്പളം. അമേരിക്കയില്‍ 70,000 യുഎസ് ഡോളറാണ് വാര്‍ഷിക ശമ്പളം പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് 44000 യുഎസ് ഡോളര്‍ ശമ്പളം ലഭിക്കുന്ന യുകെയിലാണ്.
പക്ഷേ ശമ്പളത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമായ ലക്‌സംബര്‍ഗില്‍ നഴ്‌സിംഗ് ജോലി കിട്ടുക അത്ര എളുപ്പമല്ല എന്നതിനാലും,അയര്‍ലണ്ടിലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് വെട്ടിക്കുറച്ച ശമ്പളത്തിന്റെ പഴുതിലാണ് രണ്ടാം സ്ഥാനത്ത് ഇപ്പോഴുള്ള അമേരിക്ക എത്തിയയെന്നതിനാലും അയര്‍ലണ്ട് തന്നെ ഇപ്പോഴും കേമന്‍ എന്നാണ് പ്രമുഖ മാഗസിനായന്റെ കണ്ടെത്തല്‍.പക്ഷേ ഇനിയും പ്രഖ്യാപിച്ചിട്ടുള്ള ശമ്പള വര്‍ദ്ധനവ് അയര്‍ലണ്ടിനെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിച്ചേക്കും എന്നാണ് വിദഗ്ദമതം. പര്‍ചെയ്‌സിങ് പവര്‍ പാരിറ്റി എന്ന ടൂള്‍ ഉപയോഗിച്ചാണ് ഓരോ രാജ്യത്തെയും ശമ്പളം കണക്കാക്കിയത്.വെറുതെ ഏതെങ്കിലും കറന്‍സിയുടെ അടിസ്ഥാനത്തില്‍ മാത്രം ശമ്പളം കണക്കു കൂട്ടാനാവില്ല.ചില രാജ്യങ്ങളില്‍ ജീവിത ചിലവിനായി 500 ഡോളര്‍ അകെ മതിയാവും,മറ്റ ചില രാജ്യങ്ങളില്‍ ഇതിന്റെ ഇരട്ടി വേണം..അത് കൊണ്ടാണ് പര്‍ചെയ്‌സിങ് പവര്‍ തുല്യ നിലയിലാക്കിയ ശേഷം ശമ്പളത്തിന്റെ അളവ് കണക്കാക്കിയത്.

Top