പാട്രിക് മിഷന്‍ പ്രോജക്ടിനു ആര്‍എസിയുടെ അംഗീകാരം

ഡാള്ളസ്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള സഭാജനങ്ങള്‍ പ്രത്യേകിച്ചു യുവജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പാട്രിക്് മിഷന്‍ പ്രോജക്ടിനു ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഡാള്ളസ് ഹൂസ്റ്റണ്‍ ഒക്കലഹോമ ഇടവക ചുമതലക്കാരന്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന റവ.സാം പി. മാത്യു അച്ചന്റെ അധ്യക്ഷതയില്‍ പുതുതായി രൂപീകരിച്ച റീജിയണന്‍ കമ്മിറ്റിയുടെ പൊതുയോഗം ഡാള്ളസ് സെന്റ് പോള്‍സ് മാര്‌ത്തോമാ പലഌയില്‍ ചേര്‍ന്നാണ് പ്രോജക്ടിനു ഔദ്യോഗിക അംഗീകാരം നല്‍കിയത്. റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
പാട്രിക് മരുത്തുംമൂട്ടിലിന്റെ സ്മരണാര്‍ഥം ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ 22,0000 ഡോളര്‍ ചിലവഴിച്ചു രണ്ടു ഘട്ടങ്ങളായാണ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്നും ഇതിനാവശ്യമായ ധനസമാഹരണം ഇടവകകള്‍ ഏറ്റെടുക്കണമെന്നും ആര്‍എസസി യോഗം തീരുമാനിച്ചു. ഭദ്രാസന ജൂബിലിയോടനുബന്ധിച്ചു നടന്ന സമാപന സമ്മേളനത്തില്‍ പാട്രിക് മിഷന്‍ ഫണ്ടിലേയ്ക്കു മര്‍ത്തോമാ മെത്രാപ്പോലീത്ത ആദ്യ സംഭാവ നല്‍കിയാണ് ഉദ്ഘാടനം ചെയ്തു. ഡാള്ളസ് സെന്റ് പോള്‍സ് ഇടവകാംഗവും എന്‍ജിനീയറിങ് ബിരുദ്ധ ധാരിയുമായിരുന്ന പാട്രിക് ഒക്കലഹോമയില്‍ നാറ്ററിക്‌സ് അമേരിക്കന്‍ മിഷന്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടയില്‍ 2013 ജൂണ്‍ 4 നു വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
ഡാള്ളസ് ഫോര്‍ട്ട് വര്‍ത്തിലെ യുവജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായ പാട്രിക്കിനു ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിനു സജ്ജമായി രംഗത്ത് എത്തിയത് പ്രദേശത്തെ യുവജനങ്ങള്‍ തന്നെയായിരുന്നു. അംഗസംഖ്യയില്‍ ഏറ്റവും വലിയ ഇടവകയായ ഡാള്ളസ് മാര്‍ത്തോമാ ചര്‍ച്ച് പ്രതിനിധിയും ഭദ്രാസന ട്രഷറാറുമായ ഫിലിപ്പ് തോമസാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആര്‍എസി തീരുമാനങ്ങള്‍ പ്രവര്‍ത്തകരായ ട്രഷറര്‍ ഫിലിപ്പ് തോമസ്, മാധ്യമപ്രവര്‍ത്തകരായ പി.പി ചെറിയാന്‍, ഷാജി രാമപുരം എന്നിവരാണ് അറിയിച്ചത്.

Top