പൂഞ്ഞാറിലെ രാജാവിന്‌ ഓസ്ട്രേലിയയില്‍ കിട്ടിയ അടി യു.കെയിലും കിട്ടുമോ ? പി.സി.ജോര്‍ജിനെ വിളിച്ചുവരുത്തി അപമാനിക്കുമോ ?പി.സി.23 ന് യു.കെയില്‍

മെല്‍ബണ്‍/ബ്രിട്ടണ്‍ : യൂറോപ്പിന്‍റെ സാംസ്‌കാരിക കേന്ദ്രവും ഫുട്ബോളിന്‍റെ ഈറ്റില്ലവുമായ ലിവര്‍പൂളില്‍ ഒക്ടോബര്‍ 23ന് എത്തിച്ചേരുന്ന പൂഞ്ഞാര്‍ പുലി പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക്.യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളിലേക്ക്‌ സ്വാഗതം എന്ന ബാനര്‍ ഉയര്‍ന്നുകഴിഞ്ഞു സോഷ്യല്‍ മീഡിയായില്‍.ചോദ്യം ഉയരുകയാണിപ്പോള്‍ പൂഞ്ഞാറിലെ രാജാവിന്‌ ഓസ്ട്രേലിയയില്‍ കിട്ടിയ അടി യു.കെയിലും കിട്ടുമോ ? പി.സി.ജോര്‍ജ് പങ്കെടുത്ത മെല്‍ബണിലെ ഓണ പരിപാടി അലങ്കോലമാക്കിയോ? അതോ വിളിച്ചുവരുത്തി അപമാനിച്ചതോ? എന്ന ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ ഒരു സംശയം മാത്രം ഓസ്ട്രേലിയായിലെ അനുഭവം യു.കെയിലും ആവര്‍ത്തിക്കുമോ ?ഒക്ടോബര്‍ 23 നാണ് പൂഞ്ഞാര്‍ പുളി പി.സി ജോര്‍ജ് ബ്രിട്ടണിലെ ഫസര്‍ക്കലി റീജണ്‍ ക്ളബ്ബില്‍ എത്തുന്നത് .
കേരള രാഷ്ട്രീയത്തില്‍ അടിപതറാത്ത ഒറ്റയാനായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിന് ഓസ്ട്രേലിയയില്‍ അടിപതറിയിരുന്നു.പി.സി ജോര്‍ജ് വന്ന് പ്രസംഗിച്ച് ഓണം കുളമാക്കിയെന്നാണ്  ആരോപണം ഉയരുന്നത്. എല്ലാ രാഷ്ട്രീയക്കാരും അടങ്ങിയ മലയാളികളുടെ ഓണാഘോഷ വേദിയില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരേ മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ചടങ്ങ് പകുതിയോളം മലയാളികള്‍ ബഹിഷ്കരിച്ചു എന്നുമാണ്‌ റിപോര്‍ട്ടുകള്‍. ജോര്‍ജിന്റെ വിവാദമായ പരാമര്‍ശം ഇങ്ങിനെ പോയി

“ കേരളത്തില്‍  ഏറ്റവും അധികം മണ്ടന്മാര്‍ താമസിക്കുന്ന സ്ഥലമാണ്‌ പാല. അതുകൊണ്ടാണ്‌ മാണി ജയിച്ചത്. ഏറ്റവും അധികം ബുദ്ധിമാന്മാര്‍ പൂഞ്ഞാറിലാണ്‌. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ മാണിയാണ്‌. അഴിമതി കേസില്‍ മാണി ഉടന്‍ ജയിലില്‍ പോകുന്നത് കാണേണ്ടിവരും”

കൂടാതെ മറ്റ് തകര്‍പ്പന്‍ ചില ഡയലോഗുകളും ജോര്‍ജ് ഓണാഘോഷ വേദിയില്‍ വെച്ച് കാച്ചിവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്താണ്‌ സത്യം? പി.സി.ജോര്‍ജിന്‌ ഓസ്ട്രേലിയായില്‍ അടിതെറ്റിയത് എങ്ങിനെ
പി.ജോര്‍ജ് ഓസ്ട്രേലിയയില്‍ വന്ന് ആകെ കുളമായത് എങ്ങിനെയാണ്‌. ജോര്‍ജ്ജ് മെല്ബണിലെ ഓണാഘോഷ പരിപാടിക്കാണ്‌ ക്ഷണിക്കപ്പെട്ട് വന്നത്. വിക്ടോറിയ മലയാളി അസോസിയേഷനാണ്‌ ഇദ്ദേഹത്തേ കൊണ്ടുവന്നത്. സംഘടനയുടെ നേതാക്കള്‍ കേരളത്തില്‍ കെ.എം മാണിയുടെ അടുത്ത ആളുകളും. ഓസ്ട്രേലിയയിലെ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ മാണിവിഭാഗം നേതാക്കള്‍ കൂടിയാണ്‌ ജോര്‍ജിനേ ക്ഷണിച്ച് വരുത്തിയത്. കഴിഞ്ഞ് 1ന്‌ അദ്ദേഹം മെല്ബണില്‍ എത്തി. തുടര്‍ന്ന് ഏതാനും ദിവസം മെല്ബണ്‍ കറങ്ങി.

പല പ്രവാസി ബിസിനസ് നേതാക്കളുടേയും വീടുകളില്‍ പോകുന്നു. നല്ലൊരു ഫണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിലവായും മറ്റും വാങ്ങിയതായും അറിയുന്നു. ജോര്‍ജിന്റെ എല്ലാ ചിലവും ഓസ്ട്രേലിയയിലെ മലയാളി സംഘടന ഏറ്റെടുക്കുകയായിരുന്നു. വിമാന ടിക്കറ്റടക്കം. ഓണം പരിപാടിയും മറ്റും മലയാളികളില്‍നിന്നും പ്രവേശന ടികറ്റ് വയ്ച്ചാണ്‌ നടത്തിയത്.എന്നിട്ടും ഹോട്ടലില്‍ താമസിപ്പിച്ച ജോര്‍ജിന്റെ ഹോട്ടല്‍ ബില്ലുകള്‍ പ്രവാസികളെകൊണ്ട് എം.എല്‍.യുടെ സ്വാധീനം ഉപയോഗിച്ച് സ്പോണ്‍സര്‍ ചെയ്യിപ്പിച്ചു. സപ്റ്റംബര്‍ 3നായിരുന്നു മെല്ബണിലേ ഓണം ആഘോഷം. ഈ പരിപാടിക്കാണ്‌ അദ്ദേഹത്തേ കൊണ്ടു വന്നത്. ഉച്ചക്ക് ശേഷം നടന്ന ചടങ്ങുകള്‍ നല്ല രീതിയില്‍ ആയിരുന്നു തുടങ്ങിയത്. ജോര്‍ജ്ജ് ഓണത്തേ കുറിച്ച് നന്നായി സംസാരിച്ചു. രാഷ്ട്രീയം ഒഴിവാക്കി. പ്രസംഗം കഴിഞ്ഞ് അവതാരികയുടെ ചോദ്യങ്ങളായി. മെല്ബണ്‍ മലയാളിയായ ഡോ.ആശയായിരുന്നു അവതാരിക. അവതാരികയുടെ ചോദ്യങ്ങള്‍ രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം പറയില്ലെന്ന് പറഞ്ഞ ജോര്‍ജിനേ കൊണ്ട് വായില്‍ കോലിട്ട് കുത്തി രാഷ്ട്രീയം പറയിപ്പിക്കുകയായിരുന്നു.pc-george-uk

ഡോ.ആശ ഉണ്ടാക്കിയതായിരുന്നില്ല ഈ ചോദ്യങ്ങള്‍. പരിപാടിയുടെ സംഘാടകര്‍ തയ്യാറാക്കി അവതാരികയ്ക്ക് നല്കിയതായിരുന്നു ഈ ചോദ്യങ്ങള്‍ എല്ലാം. ചോദ്യങ്ങള്‍ എല്ലാം കെ.എം മാണിയേയും മറ്റും ചീത്തവിളിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടായിരുന്നു. ഇത് തയ്യാറാക്കി നല്കിയ സംഘാടകര്‍ മാണി കോണ്‍ഗ്രസിന്റെ ഓസ്ട്രേലിയയിലെ തലപ്പത്തെ  നേതാക്കളും. അതാണ്‌ വിരോധാഭാസം. ജോര്‍ജിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറച്ചില്‍ തുടങ്ങിയതോടെ ചടങ്ങില്‍ ആളുകള്‍ക്ക് താല്പര്യം ഇല്ലാതായി. 850ഓളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ കുറെ പേര്‍ എഴുനേറ്റ് പോയി പുറകില്‍ നിന്ന് കലപില വര്‍ത്തമാനവും നാട്ടുകാര്യവും പറയാന്‍ തുടങ്ങി. എന്നാല്‍ ആരും ചടങ്ങ് ബഹിഷ്കരിക്കുകയോ, ഇറങ്ങി പോവുകയോ ചെയ്തിട്ടില്ല.പി.സി.ജോര്‍ജ്ജ് ഇടക്കുവയ്ച്ച് ഇറങ്ങിപോയെന്നും, ആളുകള്‍ പ്രതിഷേധിച്ചപ്പോള്‍ മുങ്ങിയെന്നും വാര്‍ത്തകള്‍ ആരോ അദ്ദേഹത്തേ അപമാനിക്കാന്‍ പടച്ചിറക്കിയിരുന്നു. അതും തീര്‍ത്തും തെറ്റാണ്‌. ജോര്‍ജ്ജ് തന്റെ പരിപാടികള്‍ എല്ലാം കഴിഞ്ഞ് സംഘാടകര്‍ക്ക് കൈയ്യും നല്കിയാണ്‌ പോയത്.

പുലിപോലെ വന്ന പി.സി.ജോര്‍ജിന്‌ പറ്റിയ അമളി

പുലിപോലെ വന്ന പി.സി.ജോര്‍ജിനേ ആരോ ഓസ്ട്രേലിയയില്‍ പണുതു. അദ്ദേഹത്തേ ക്ഷണിച്ച് വരുത്തി അപമാനിച്ച് വിടുകയായിരുന്നു. തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. മാത്രമല്ല പ്രവാസികളില്‍ നിന്നും വീടുകളിലും മറ്റും ചെന്ന് പി.സി.ജോര്‍ജ്ജ് വാങ്ങിയതും ഓഫറുകള്‍ നേടിയതുമായ പണത്തിന്റെ വിവരങ്ങള്‍ പോലും അദ്ദേഹത്തിന്റെ കൂടെ നിന്ന് പരസ്യപെടുത്തി ജോര്‍ജിനെന്താ കാശില്ലേ? ഒരു വിമാന യാത്രക്ക്?

കേരളം കീഴടക്കാനും വന്‍ സ്രാവുകളെ തറപറ്റിക്കാനും കഴിവ്‌ തെളിയിച്ച പൂഞ്ഞാര്‍ രാജാവിന്‌ പിന്നെയും ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ അമളി പിണഞ്ഞു. മെല്ബണിലേക്ക് ആദ്യം ഇദ്ദേഹത്തേ ബുക്ക് ചെയ്തു.മെല്ബണ്‍ സംഘാടകര്‍ വരവ്‌ മുതലാക്കാനും ലാഭത്തിനുമായി. ജോര്‍ജിനേ സിഡ്നിക്കും,കാന്‍ബറക്കും കൈമാറി. അവിടെയും ജോര്‍ജിന്റെ മുഖ്യാഥിതിയാക്കി ഓണം പരിപാടി നടത്തി.അതായത് ഓസ്ട്രേലിയയില്‍ സാധാരണ സിനിമാ താരങ്ങളേയും, സിനിമാ പ്രിന്റും ഒക്കെ കൊണ്ടുവന്നാല്‍ ആദ്യം മെല്ബണില്‍ ആയിരിക്കും. പിന്നീട് താരങ്ങള്‍ക്ക് ചെറിയ തുക കൂടുതല്‍ നല്കി ഓസ്ട്രേലിയ മുഴുവന്‍ പരിപാടികള്‍ക്ക് ഓടിക്കും. ആദ്യ ബുക്കിങ്ങ് കിട്ടുന്ന സംഘാടകര്‍ മറ്റുള്ളവര്‍ക്ക് ഇവരെ വില്പന നടത്തുകയാണ്‌. ഇത് പി.സി.ജോര്‍ജിനും സംഭവിച്ചു.പൂഞ്ഞാറിലെ കരുത്തനിട്ട് ശരിക്കും പണി കൊടുത്തത് ആരാകും. കടല്‍ കടന്ന് വന്ന പാര പാലായില്‍നിന്നോ? പണപിരിവ്‌ കണക്കുകള്‍ പുറത്തുന്നാല്‍ ജോര്‍ജ്ജ് കുടുങ്ങുമോ? ചോദ്യങ്ങള്‍ നീളുന്നു.ഓസ്ട്രേലിയായില്‍ ഉയര്‍ന്ന വിവാദം അടുത്തതായി യു.കെയില്‍ എത്തുന്ന പി.സി.ക്ക് നേരെ ആവര്‍ത്തിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.യു.കെയില്‍ എത്തുന്ന ജോര്‍ജിന് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.ലിവര്‍ പൂള്‍ ഓപ്പണ് ഫോറം ഒരുക്കുന്ന സ്വീകരണ പരിപാടി2 മണിമുതല്‍ 4 മണിവരെ ഉണ്ടായിരിക്കും.

Top