ഡാലസ് : റഷ്യ-ഉക്രൈന്‍ യുദ്ധം യാഥാര്‍ഥ്യമായതോടെ യുക്രെയിനില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുതപെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചു.
മന്ത്രി ഡോ:സുബ്രഹ്‌മണ്യം ജയശങ്കറിനയച്ച കത്തില്‍ കേരളത്തില്‍നിന്നുള്ള ഏകദേശം 2320 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭയാശങ്ക യോടെയാണ് അവിടെ കഴിയുന്നതെന്നും പലരും യുദ്ധ ഭീതി മൂലം ബംഗറിലാണ് അഭയം തേടിയിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രവാസി മലയാളി ഫെഡറേഷന്‍ ഇതിനകം ആരംഭിച്ച യുക്രൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ലേക്ക് ലഭിക്കുന്ന മെയിലുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും പി എം എഫിന്റെ വളണ്ടിയര്‍മാര്‍ നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് എം പി സലിം അറിയിച്ചു. ഇതിന്റെ നേരിട്ടുള്ള ചുമതല യുകെയില്‍ നിന്നുള്ള ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ ആണ് ഏറ്റെടുത്തിരിക്കുന്നത്
യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ സംതൃപ്തിയുടെങ്കിലും വേഗം വര്‍ധിപ്പിക്കണമെന്ന് പ്രസിഡണ്ട് എം പി സലിം,ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍,ചെയര്‍മാന്‍ ഡോ ജോസ് കാനാട്ട് ,ട്രീഷര്‍ സ്റ്റീഫന്‍ കോട്ടയം, മീഡിയ കോര്‍ഡിനേറ്റര്‍ പി പി ചെറിയാന്‍ എന്നിവര്‍ ഒപ്പിട്ട് വിദേശ കാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു .