അയർലന്റിലെ തട്ടിപ്പുകാരുടെ കിംഗ് പിൻ ആരാണ്?..തട്ടിപ്പ് കച്ചവടക്കാർക്ക് തീവ്രവാദി ബന്ധം?മണി ലോണ്ടറിംഗ് അടക്കം ഗുരുതരമായ സാമ്പത്തിക കുറ്റങ്ങളിൽ മലയാളികളും ?നേഴ്‌സിങ് റിക്രൂട്ട്മെന്റ് മുതൽ ട്രാവൽ തട്ടിപ്പുവരെ!..

ഡബ്ലിൻ :കോവിഡ് എന്ന വൈറസ് മൂലം ലോകം വിറങ്ങലിച്ച് നിൽക്കുകയാണ്.വൈറസിനാൽ ലക്ഷങ്ങൾ മരിച്ചുവീഴുകയാണ് .എന്നാൽ ഈ മഹാമേരിക്കിടയിലും ചിലർ ശവം തീനികളായ കഴുകന്മാരായി മാറിയിരിക്കയാണ് .മലയാളി എന്നത് ലോകത്ത് ഏതൊരു നാട്ടിലും അഭിമാനത്തോടെ പറയാവുന്ന നാമമാണ്. എന്നാൽ, മലയാളിയുടെ ഈ സ്വകാര്യ അഹങ്കാരത്തെ അപമാനമാക്കിമാറ്റുന്ന ചിലരുണ്ട്. സ്വന്തം തട്ടിപ്പും തരികിടയും ഏതു നാട്ടിലെത്തിയാലും കാട്ടിക്കൂട്ടി നാട്ടുകാരെയും അന്യനാട്ടുകാരെയും പറ്റിക്കുന്ന ചിലർ.അതിൽ വെളുക്കെ ചിരിക്കുന്ന നികൃഷ്ട ജീവികളായ ചില കച്ചവടക്കാരും ഉണ്ട് .

നേഴ്‌സിങ് തട്ടിപ്പും ,വിസാതട്ടിപ്പും, ജോലി തട്ടിപ്പുമായി മലയാളികളെ ചതിക്കുന്ന കാട്ടുകള്ളന്മാരുണ്ട്. പണത്തിനായി കൊടും തീവ്രവാദികളുമായി ഒന്നിച്ച് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരുമുണ്ട് .ഗൾഫ് നാടുകളിൽ ഐ എസ് പോലുള്ള തീവ്രവാദികളെ സഹായിക്കുന്ന ബിസിനസുകാരുണ്ട് .കൈനിറയെ പാസ്പോർട്ടുകളുമായി പിടിയിലായവർക്ക് തീവ്രവാദി ബന്ധമുണ്ട് എന്നതിനാൽ അവർ നിരീക്ഷണത്തിലാണ്. എൻ ഐ എ നിരീക്ഷണത്തിലുള്ളവരുമായി ബിസിനസ് നടത്തുന്ന കാട്ടുകള്ളമാർ വരെ അയർലന്റിലും ഉണ്ട് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത് !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രാവൽ ഏജസികളുടെ മറവിലാണ് അയർലൻഡിൽ വലിയ തട്ടിപ്പ് .ഇതിന്റെ മറവിൽ റിക്രൂട്ടിങ് തട്ടിപ്പുണ്ട്, ചിട്ടിപോലെ മണി ലോണ്ടറിംഗ് ആയ സാമ്പത്തിക കുറ്റങ്ങൾ ഉണ്ട് .വിസക്രമക്കേടുകളുണ്ട് .തീവ്രവാദ ബന്ധങ്ങളിൽ പങ്കാളിത്തം വരെ സംശയിക്കുന്നവരുമായി ബന്ധമുള്ള കച്ചവടക്കാരുണ്ട് .

ഒടുവിൽ അവധിക്കും അല്ലാതെയും സ്വന്തം നാട്ടിലേയ്ക്കു യാത്ര ചെയ്യാൻ തയ്യാറെടുത്ത മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഈ തട്ടിപ്പ് സംഘം ഇപ്പോൾ ചതിച്ചിരിക്കുന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. മാർച്ചിലും ഏപ്രിലുമായുള്ള അവധിക്കാലത്ത് നാട്ടിലേയ്ക്കു മടങ്ങാൻ നൂറുകണക്കിന് ആളുകളാണ് ചതിക്കപ്പെട്ടിരിക്കുന്നത് .പലരിൽ നിന്നായി കോടികളുടെ സാമ്പത്തിക ക്രമക്കേടാണ് നടന്നിരിക്കുന്നത് ബ്ളാക്ക് മണി വെളുപ്പിക്കുന്ന രാജ്യദ്രോഹകുറ്റങ്ങളിൽ പങ്കാളിത്തം ഉള്ളവരാണ് ഈ തട്ടിപ്പിലേയും പ്രധാനികൾ !

ഈ കൊടും ക്രൂരതക്ക് എതിരെ ശബ്ദിക്കാൻ ആളില്ല എന്നതാണ് ഞെട്ടിക്കുന്നത് .കളവ് മുതലിൽ നിന്നും വീതം വെച്ച് വരുതിയിലാക്കുകയാണ് എല്ലാ കള്ളന്മാരും ചെയ്യുന്നത് . ബ്ലോഗ് എഴുത്തുകാരന് തട്ടിപ്പിനെ വെള്ളപൂശാൻ നക്കാ പിച്ച കിട്ടി !..ഭക്ത സംഘടനകൾക്ക് ആട്ടക്കളി മേളങ്ങളിൽ സ്പോണ്സര്മാരായും കാട്ടുകള്ളന്മാർ രംഗത്തുണ്ട് .അതിനാൽ മത സംഘടനകളും വായിൽ പഴം തിരുകി ഇരിക്കയാണ്.ദൈവങ്ങളുടെ പേരിൽ എത്തിയയവർക്കും ‘സൗജന്യ ടിക്കറ്റുകളും ടൂറുകളും വെച്ചുകൊടുക്കുന്നതിനാൽ അവരും മൗനത്തിലാണ്.

നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലെ കാപാലികരെ വെള്ളപൂശാൻ ഒരു വൈദിക വേഷക്കാരൻ ശ്രമിച്ച കഥയും ഉണ്ട്. അദ്ദേഹം നാട്ടിൽ കോടികളുടെ കൊട്ടാരവും സ്വന്തമാക്കി.പ്രവാസി ലോകത്തെ കാട്ടുകള്ളന്മാർ വെള്ളപൂശപ്പെടുന്നത് ഇത്തരം ഗിമ്മിക്കുകളിലും സ്പോൺസർ വേഷങ്ങളിലും ആണ്.അതിനാൽ വിശ്വാസികളുടെ വിഷയം ആയാലും മതനേതാക്കന്മാർ പ്രതികരിക്കില്ല. പ്രവാസികളുടെ കൂടെ നിൽക്കേണ്ട ജനപ്രതിനിധിയും ക്രിമിനലുകളെ സംരക്ഷിക്കുന്നതിൽ മുന്നിൽ ഉണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വാർത്തയാണ്.അയാളുടെ കട്ടയും പടവും മടക്കിയ പരുവത്തിലാണിപ്പോൾ.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ കടലാസു സംഘടനകൾക്ക് നേതൃത്വം നൽകുന്നത് പെണ്ണുകേസുകളിൽ ആരോപണമുള്ള നക്ഷത്ര ചിഹ്നക്കാരാണ് . നേതാക്കളെ കൊണ്ടുവന്നു മാമാ പണിചെയ്യുന്നവർക്കും കമ്മീഷനും ഉദാര സംഭാവനയും കിട്ടുന്നതിനാൽ അവരും മൗനത്തിലാണ് .നക്കാ പിച്ച കൊടുത്താൽ അമ്മക്കും ഭാര്യക്കും എതിരെ വരെ ബ്ലോഗ് എഴുതാൻ ഉളുപ്പില്ലാത്തവനും ചത്തവന്റെ പോക്കറ്റുവരെ മോഷ്ടിക്കുന്ന തരത്തിൽ ‘കടം വാങ്ങി വായ്പ തട്ടിപ്പ് നടത്തുന്ന ‘ബ്ലോഗുകാരനും കാട്ടുകള്ളന്മാർക്ക് സ്തുതിപാഠകനായിരിക്കയാണ്.

മുഖം മാറ്റി മിനുക്കി എത്തിയ പ്രതികരണ വെടി”വേദിക്കാരുടെ തൊഴിലാളി വർഗ സംഘടനാ നേതാക്കൾക്കും ‘കട്ട മുതൽ വീതം വെച്ച് കിട്ടുന്നതിനാൽ അവരും മൗനത്തിൽ ആണ് .അവരും ബ്ലോഗ് തുടങ്ങി പരസ്യ കമ്പോളത്തിൽ ബ്ലാക്ക്മെയിൽ തന്ത്രം തുടങ്ങി കഴിഞ്ഞു.വ്യവസായ അയര്ലന്റ് മുതൽ കേരളം വരെ വ്യാപിപ്പിക്കാൻ തസ്കരൻ സൂമിലും എത്തിനോക്കി .അതിനാൽ തന്നെ തട്ടിപ്പുകാരുടെ നേതാവ് പറയുന്നത് കട പൊട്ടിയാലും -കച്ചവടം പൂട്ടിയാലും തട്ടിപ്പിൽ നേടിയത് തിരിച്ചു കൊടുക്കില്ല എന്നാണ് .ഇത്തരം ക്രിമിനലുകളുടെ ചിത്രം പുറത്ത് വന്നേ മതിയാവൂ. പ്രവാസികളെ ചതിക്കുന്ന ക്രിമിനലുകളുടെ തട്ടിപ്പു വാർത്തകളുടെ പരമ്പര തുടങ്ങുകയാണ് .അവിടെ നിങ്ങൾ വിശുദ്ധനായി കണ്ടവർ ഉണ്ടെങ്കിൽ ഞെട്ടരുത് !വെളുക്കെ ചിരിച്ചവരും തൊലത്ത് കൈ ഇട്ടവരും സ്പോൺസർ തന്നവരും പ്രതി സ്ഥാനത്ത് എത്തുമ്പോൾ മത നേതാക്കൾ ഒന്ന് കുമ്പസാരിച്ച് പാപം കഴുകിക്കളയാൻ ശ്രമിക്കണം .

ഇതിനിടയിൽ ആരും അറിയാത്തെ ഒരു വാർത്ത നിങ്ങൾക്കുണ്ടോ ?നിങ്ങളും തട്ടിപ്പിൽ ഇരയായിട്ടുണ്ടോ ?

[email protected]ഈ ഈമെയിലിൽവാർത്ത ഞങ്ങളെ അറിയിക്കാം-നിങ്ങളുടെ പേരുവിവരങ്ങൾ വിവരങ്ങൾ രഹസ്യമായിരിക്കും.

Top