അയര്‍ലണ്ടില്‍ വംശീയാതിക്രമത്തിൽ ഇന്ത്യക്കാരന് ഗുരുതരമായ പരിക്ക്. ഡബ്ലിനിൽ മദ്ധ്യവയസ്കനെ ആക്രമിച്ചത് സ്വദേശികളായ കൗമാരക്കാരുടെ സംഘം.

ഡബ്ലിൻ :അയര്‍ലണ്ടില്‍ വംശീയാതിക്രമത്തിൽ ഇന്ത്യക്കാരന് ഗുരുതരമായ പരിക്ക് . ഡബ്ലിനില്‍ രണ്ട് കുട്ടികളുടെ പിതാവായ അമിത് ശുക്ല എന്ന മദ്ധ്യവയസ്‌കനെയാണ് ഒരുകൂട്ടം കൗമാരക്കാരുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റത് .സെപ്റ്റംബര്‍ 18 തിങ്കളാഴ്ച വൈകിട്ട് 7.30-ഓടെ സിറ്റി വെസ്റ്റിലെ ഫോര്‍ച്യൂണ്‍സ്ടൗണ്‍ ലുവാസ് സ്‌റ്റോപ്പിന് സമീപമായിരുന്നു സംഭവം.

വീട്ടിലേയ്ക്കുള്ള ഗ്രോസറി സാധനങ്ങളുമായി പോകുമ്പോഴാണ് അമിത്തിനെ എട്ടുപത്ത് പേരടങ്ങുന്ന പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള സ്വദേശികളായ കുട്ടികൾ ആക്രമിച്ചതെന്ന് അമിത്തിന്റെ ഭാര്യ ആർടിഇ ന്യുസിനോട് വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിക്രൂരമായ ആക്രമണത്തിൽ അമിത്തിന്റെ തലക്ക് ഗുരുതരമായ പരിക്കേറ്റു. മൂക്കിൽ നിന്നും വായിൽ നിന്നും അതി ക്രൂരമായ ഇടിയുടെ ആഹാതത്താൽ പൊട്ടി ചോരയൊലിച്ചു. അവരിൽ നിന്നും ഒരു തരത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന സംഭവം വിവരിച്ച അമിത്തിന്റെ ഭാര്യം നിവേദിത വെളിപ്പെടുത്തി .ഗാര്ഡക്കും ഇന്ത്യൻ അംബാസിഡർക്കും വിവരങ്ങൾ കാട്ടി പരാതി നൽകി എന്നും നിവേദത വെളിപ്പെടുത്തി .

ഇതിനു മുൻപും സമാനമായ ഒരുപാട് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലരും വെളിപ്പെടുത്തി എന്നും നിവേദിത ആർടിഇ ന്യുസിനോട് വെളിപ്പെടുത്തി . ആക്രമണത്തിൽ നഷ്ടപ്പെട്ട ഗ്രോസറി സാധനങ്ങൾ ആക്രമികൾ എടുത്തുകൊണ്ടു പോയി എന്നും അമിത്തും ഭാര്യയും വെളിപ്പെടുത്തി.ഇത് വംശീയാതിക്രമമാണെന്നാണ് സംശയിക്കുന്നത് എന്ന അമിതും ഭാര്യയും പറയുന്നു .

Top