അഭിമുഖത്തിന്റെ പകർപ്പ് റാഫിക്ക് കൈമാറി 

റാഷിദ്‌ പൂമാടം

അബൂദാബി : ഇന്ത്യൻ ഫുട്ബാൾ താരവും കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരളത്തിനു വേണ്ടി വേഗമേറിയ ഗോളുകൾ കരസ്ഥമാക്കുകയും ചെയ്ത മുഹമ്മദ്‌ റാഫിയുമായി നടത്തിയ അഭിമുഖത്തിന്റെ ഓർമ്മയ്ക്കായി കോപ്പി പത്തു വർഷങ്ങൾക്കു ശേഷം അബൂദാബിസായിദ് സായിദ് സ്പോർട്സ് സിറ്റി ഗ്രൗണ്ടിൽ വെച്ചു റാഫിക്ക് സമ്മാനിച്ചു. ആറ് വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന അബൂദാബിയിലെ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഷഫീൽ കണ്ണൂരാണ് അഭിമുഖം കൈമാറിയത് .  കോളേജ്, സ്കൂൾ വിദ്യാർഥികൾക്കായി കണ്ണൂരിൽ നിന്നും  പ്രസിദ്ധീകരിച്ചിരുന്ന  കാഴ്ച മാഗസിന് വേണ്ടി   “തൃക്കരിപ്പൂരിന്റെ മുത്ത്‌ ഇനി മഹീന്ദ്രാസിന്റെയും” എന്ന തലവാചകത്തിലാണ് തയ്യാറാക്കിയത്. കേരളാ സന്തോഷ്‌ ട്രോഫിയിലും, തിരുവനന്തപുരം എസ്.ബി.ടിയിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുംബൈ മഹീന്ദ്രാസിൽ തിരഞ്ഞെടുത്ത സമയത്തായിരുന്നു അഭിമുഖം. പിന്നീട് ഇന്ത്യൻ ടീമിൽ അടക്കം സ്ഥാനം നേടിയ റാഫി ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരം കൂടി ആയിരുന്നു.  ഗൾഫ് സോക്കറിൽ പങ്കെടുക്കാൻ വേണ്ടിയാണ് റാഫി അബൂദാബിയിൽ എത്തിയത് . ദേശീയ താരം ആസിഫ് സഹീർ ,കമാൽ വരദൂർ എന്നിവർസംബന്ധിച്ചു
Top