മതസ്വാതന്ത്ര്യം ഭീഷണിയിലെന്നു നോര്‍ത്ത് ടെക്‌സസ് പ്രസിഡന്‍ഷ്യല്‍ ഫോറം

പി.പി ചെറിയാന്‍

ഡാള്ളസ്: അമേരിക്കയില്‍ മതസ്വാതന്ത്ര്യം ഭീഷണിയെ നേരിടുകയാണെന്നു നോര്‍ത്ത് ടെക്‌സസ് പ്രസിഡന്‍ഷ്യല്‍ ഫോറത്തില്‍ പങ്കെടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. പ്ലാനെ പ്രിസ്റ്റണ്‍ വുഡ് ബാപ്പിസ്റ്റ് ചര്‍ച്ചതില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രസിഡന്‍ഷ്യല്‍ ഫോറത്തില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളായ കാര്‍ലി ഫിയോറിന, സെനറ്റര്‍ ട്രെഡക്രൂസ്, റിക്ക് സാന്‍ഡോം, ഗവ.മേക്ക് ഹക്കമ്പി, ഗവ.ജെബ് ബുഷ്, ഡോ.ബെന്‍ കാര്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

forum4
റിബപ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഡോണാള്‍ഡ് ട്രമ്പും, ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ആരും തന്നെ ഫോറത്തില്‍ പങ്കെടുത്തില്ല. 2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിലീജസ് ലിബര്‍ട്ടി ഇലക്ഷനെന്നാണ് ട്രെഡ് ക്രൂ്‌സ് വിശേഷിപ്പിച്ചത്. സുപ്രീം കോടതി സ്വവര്‍ഗ വിവാഹത്തിനു അനുമതി നല്‍കിയതും റിലീജിയസ് ഗ്രൗണ്ടില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കു തൊഴില്‍ നിഷേധിക്കുന്ന വ്യവസായങ്ങള്‍ നേരിടുന്ന ഭീഷണിയും ഉദാഹരണമായി ടെഡ് ചൂണ്ടിക്കാട്ടി.

forum5
പാവങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമേരിക്കയിലെ ഓരോ പൗരനും ഏറ്റെടുക്കേണ്ടതെന്നും ഗവണ്‍മെന്റിനെ ഈ ഉത്തരവാദിത്വവും ചുമതലയും ഏല്‍പ്പിച്ചു കൈ ഒഴിയുന്നതു ശരിയല്ലെന്നും റിക്ക് സാന്റോം പറഞ്ഞു. രാജ്യത്ത് ഭ്രൂണഹത്യ ചെയ്യപ്പെട്ട 62 മില്ല്യണ്‍ ശിശുക്കളുടെ നിലവിളി ഉയരുമ്പോള്‍ അമേരിക്കയെ എങ്ങിനെ അനുഗ്രഹിക്കണം എന്ന് പ്രാര്‍ഥിക്കാനാവും എന്നാണ് മൈക്ക് ഹക്കമ്പി ചോദിച്ചത്.

Top