ബജറ്റില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് റീന്യുവ പാര്‍ട്ടി: വിവിധ നികുതികളില്‍ വെട്ടിക്കുറവിനു നിര്‍ദേശം

ഡബ്ലിന്‍: റീനുവ നികുതികളില്‍ വന്‍ മാറ്റങ്ങള്‍ക്ക് നിര്‍ദേശിച്ച് മുന്നോട്ട്. 23ശതമാനം എല്ലാ വരുമാനത്തിന്മേലും നികുതി പാര്‍ട്ടി നിര്‍ദേശിക്കുന്നു. ബഡ്ജറ്റിന് മുമ്പ് സമര്‍പ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കുകയായിരുന്നു ഇവര്‍. ടിവി ലൈസന്‍സ് എടുത്ത് കളയുക, വാണിജ്യ വരുമാനത്തിലൂടെ ആര്‍ടിഇയ്ക്ക് ധനസഹായം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ട്. നിലവിലെ നികുതി വരുമാന രീതിയും യുഎസ് സിയും പിആര്‍എസ്‌ഐയും വേണ്ടെന്ന് വെയ്ച്ച് 23 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശിക്കുന്നത്. വരുമാനം നോക്കാതെ എല്ലാവരും നികുതി അടക്കുകയും താഴ്ന്നവരുമാനക്കാര്‍ക്ക് നികുതി ഇളവുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്.

പുതിയ നികുതി സംവിധാനം തൊഴില്‍ സൃഷ്ടിക്കാന്‍ ഉതകുമെന്നാണ് പാര്‍ട്ടി പറയുന്നത്. ആനുകൂല്യ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് മാറുമെന്നും ദാരിദ്ര്യത്തിന്റെ പിടിയില്‍പെടുന്നത് ഒഴിവാക്കനാകുമെന്നും അവകാശപ്പെടുന്നു. 70,000 താഴെ വരുമാനം ലഭിക്കുന്നവര്‍ക്ക് വരുമാനത്തിനെ പിന്തുണക്കുന്നതിനായി നിശ്ചിത തുക ലഭിക്കും. നികുതി മൂലം അവരുടെ വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിനാണിത്. ആദ്യ മൂന്ന് വര്‍ഷം നികുതി നിരക്ക് നടപ്പാക്കുമ്പോള്‍ സാമൂഹ്യ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തും. അതിന് മുമ്പ് പുതിയ സംവിധാനത്തെക്കുറിച്ച് ജനങ്ങള്‍ അറിവ് നല്‍കണം. ഇടത്തരം വരുമാനക്കാര്‍ക്കും കുറ!ഞ്ഞ നിരക്കിലുള്ള നികുതി മൂലം ഗുണം ലഭിക്കും. നിര്‍ദേശ പ്രകാരമുള്ള രീതിയില്‍ €35,000 വരുമാനമുള്ളവര്‍ക്ക് €567 വാര്‍ഷികമായി നികുതി ഇനത്തില്‍ കുറവ് ലഭിക്കും. ദമ്പതികള്‍ രണ്ട് പേര്‍ ചേര്‍ന്ന് €100,9000 വരുമാനം നേടുന്നുണ്ടെങ്കില്‍ €15,856 എങ്കിലും നികുതി അടവില്‍ നിന്ന് പുതിയ രീതിയില്‍ കുറഞ്ഞ് കിട്ടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോട്ടോര്‍ ടാക്‌സ് വേണ്ടെന്ന് വെയ്ക്കണമെന്നാണ് മറ്റൊരു നിര്‍ദേശമുള്ളത്. സ്രോതസില്‍ വെച്ച് തന്നെ ഇന്ധനത്തിന്മേല്‍ ലെവി ചുമത്തണമെന്നും പറയുന്നു. ഒരു ലിറ്റര്‍ പെട്രോളിന് ഇത് പ്രകാരം മൂന്ന് സെന്റ് കൂടി അധിക തുക വരും. ഡീസല്‍ വിലയില്‍ നാല് സെന്റ് വര്‍ധനവും മുന്നോട്ട് വെയ്ക്കുന്നു. പരമ്പരാഗത സ്വത്തിന്മേലുള്ള നികുതിക്കുള്ള സ്വത്ത് പരിധി €500,000. സ്വയം തൊഴില്‍ ചെയ്യുന്ന €100,000 വരെരുമാനമുള്ളവരെ യുഎസ് സിയില്‍ നിന്ന് ഒഴിവാക്കുക. ആകെ പെന്‍ഷന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും €60,000 കൂടല്‍ ലഭിക്കാതിരിക്കാന്‍ നടപടിയെടുക്കുക. പ്രോപ്പര്‍ട്ടി ടാക്‌സ് മാറ്റി സൈറ്റ് വാല്യൂ സംവിധനം കൊണ്ട് വരിക തുടങ്ങിയ നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നുണ്ട്.

Top