കെ.എസ്.ശബരീനാഥൻ എം എൽ എ അരുവിക്കരയിലെ വോട്ടർമാരുമായി ദമ്മാമിൽ കൂടിക്കാഴ്ച നടത്തും

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യൺ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ സംബന്ധിക്കുന്നതിനായി ഹ്രസ്വ സന്ദർശനാർത്ഥം അരുവിക്കര എം എൽ എ കെ.എസ്.ശബരീനാഥൻ മാർച്ച് 22ന് സൗദി അറേബ്യയിലെത്തും. മാർച്ച് 23 ന് ഒ ഐ സി സി യുടെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കെ.എസ്. ശബരീനാഥൻ എം എൽ എ തുടർന്ന് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള അരുവിക്കര മണ്ഡലത്തിലെ വോട്ടർമാരുമായി ദമ്മാമിൽ കൂടിക്കാഴ്ച്ച നടത്തും. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിൽ നിന്നുള്ള പ്രവാസികളായ അരുവിക്കര മണ്ഡലത്തിലെ വോട്ടർമാരുമായാണ് അദ്ദേഹം സംവദിക്കുന്നത്.

ദമ്മാം, ഖോബാർ, ജുബൈൽ, റഹീമ, ഖത്തീഫ്, സൈഹാത്, അൽ ഹസ്സ മേഖലകളിലുള്ള അരുവിക്കര മണ്ഡലത്തിലെ വോട്ടർമാരുമായി കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മണ്ഡലത്തിലെ പൊതുവായ വിഷയങ്ങൾ, പരാതികളും നിർദ്ദേശങ്ങളും, പ്രവാസി വിഷയങ്ങൾ, പ്രവാസി പുനഃരധിവാസ പദ്ധതി നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ക്രിയാത്മകമായ കൂടിക്കാഴ്ചയാണ് എം എൽ എ ആഗ്രഹിക്കുന്നത്. കൂടിക്കാഴ്ചയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിൽ നിന്നുള്ളവർ ഇ.കെ.സലിം (0502959891), സുരേഷ് മണ്ണറ (0505947207) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Latest
Widgets Magazine