30 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല; പ്രവാസിയുടെ മൃതദേഹം മദീനയില്‍ ഖബറടക്കി

റിയാദ്: മുപ്പത് വര്‍ഷമായി നാട്ടില്‍ പോകാത്ത തെലങ്കാന സ്വദേശിയുടെ മൃതദേഹം മദീനയില്‍ ഖബറടക്കി. മുഹമ്മദ് ഹുസൈന്‍ മുസ്തഫയുടെ (55) മൃതദേഹമാണ് ശനിയാഴ്ച്ച മദീനയിലെ അല്‍ ഹംന എന്ന സ്ഥലത്ത് ഖബറടക്കിയത്. കേരള സൗദി പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

മുഹമ്മദ് ഹുസൈന്‍ മുസ്തഫ 30 വര്‍ഷത്തോളം നാടുമായി ഒരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു. മദീനയിലേക്ക് എത്തും മുമ്പ് അല്‍ഹംന എന്ന സ്ഥലത്ത് ഒരു ആടുമേക്കല്‍ കേന്ദ്രത്തില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൂന്ന് ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരണമടഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top