റിയാദ്: വിവാഹം കഴിക്കുന്ന മിക്ക ദമ്പതികളും ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം തേടുന്നു. സൗദി അറേബ്യയിലെ റിപ്പോര്‍ട്ടാണ് വിവാഹമോചനത്തിന്റെ കഥ പറയുന്നത്. ഓരോ മണിക്കൂറിലും അഞ്ച് വിവാഹ മോചനം നടക്കുന്നു.
കിഴക്കന്‍ പ്രവിശ്യ, തബൂക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത്. മിക്ക വിവാഹ മോചനവും വിവാഹിതരായി ഒരു വര്‍ഷത്തിനുള്ളിലാണ് നടക്കുന്നത്.
മണിക്കൂറില്‍ അഞ്ച് വിവാഹ മോചനം എന്ന തോതില്‍ പ്രതിദിനം 127 വിവാഹമോചനമാണ് സൗദിയില്‍ നടക്കുന്നതെന്നാണ് കണക്ക്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തിറക്കിയ കണക്കാണിത്. കണക്കുപ്രകാരം ഒരുലക്ഷത്തി അമ്പത്തി ഏഴായിരം വിവാഹമാണ് സൗദിയില്‍ മുമ്പ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ നാല്‍പത്തി ആറായിരം വിവാഹമോചന കേസുകളും ഇതേ കാലയളവില്‍ കോടതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം മാത്രം അമ്പത്തി നാലായിരം വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കിഴക്കന്‍ പ്രവിശ്യയിലും തബൂക്കിലുമാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ ശരാശരി 36.7, 36.1 എന്നിങ്ങനെയാണ് വിവാഹമോചന കേസുകള്‍. റിയാദില്‍ 31 ശതമാനവും ജിസാനില്‍ 17.9 ശതമാനവും കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹിതരായവരില്‍ ഇരുപത്തിയഞ്ചു ശതമാനവും വിവാഹമോചിതരാവുന്നതായി മവാദ ചാരിറ്റബിള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ സാറ ബിന്‍ത് മുസാഇദ് പറയുന്നു. ഇതില്‍ അറുപത് ശതമാനവും വിവാഹിതരായി ഒരു വര്‍ഷത്തിനുള്ളില്‍ മോചിതരാവുന്നവരാണ്.