സൌദിയില്‍ 27 സ്‌കൂളുകള്‍ കൂടി; രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാകും

ദുബായ്: കുട്ടികളുടെ സ്‌കൂള്‍പ്രവേശനത്തിനായി നെട്ടോട്ടമോടുന്ന രക്ഷിതാക്കള്‍ക്ക് ശുഭവാര്‍ത്ത- 2017 ആവുമ്പോഴേക്കും ദുബായില്‍ 27 പുതിയ സ്വകാര്യ സ്‌കൂളുകള്‍കൂടി പ്രവര്‍ത്തനമാരംഭിക്കും. ഇവിടെയെല്ലാംകൂടി 63,000 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാവും. 2015-16 അധ്യയനവര്‍ഷത്തിന്റെ അവസാനത്തോടെതന്നെ ഈ പുതിയ വിദ്യാലയങ്ങളിലേക്ക് പ്രവേശനനടപടികള്‍ ആരംഭിക്കും. ഇതോടെ ദുബായിലെ സ്‌കൂളുകളിലെ മൊത്തം സീറ്റുകള്‍ 3,41,000 ആയി ഉയരും. 2017 ആവുമ്പോഴേക്കും ദുബായിലെ സ്വകാര്യസ്‌കൂളുകളുടെ എണ്ണം 196 ആവും. 2011 മുതല്‍ 14 വരെയുള്ള അധ്യയനവര്‍ഷത്തില്‍ 18 പുതിയ സ്‌കൂളുകളിലൂടെ 19,000 സീറ്റുകളാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം പതിനൊന്ന് പുതിയ സ്‌കൂളുകളും ആരംഭിച്ചു.

അടുത്തവര്‍ഷം സപ്തംബറോടെ 27 പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ)യുടെ റഗുലേഷന്‍സ് ആന്‍ഡ് പെര്‍മിറ്റ്‌സ് കമ്മിഷന്‍മേധാവി മൊഹമ്മഗ് അഹ്മദ് ദാര്‍വിഷ് അറിയിച്ചു. എക്‌സ്‌പോ 2020 -യുടെ പശ്ചാത്തലത്തില്‍ ദുബായിലെ ജനസംഖ്യ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കാനും പദ്ധതിയിട്ടത്. സ്‌കൂളുകള്‍ ആരംഭിക്കാന്‍ കൂടുതല്‍ ആളുകള്‍ രംഗത്തുവന്നതായും അദ്ദേഹം അറിയിച്ചു. 2020 ആവുമ്പോഴേക്കും ദുബായിലെ സ്‌കൂളുകളിലെ മൊത്തം സീറ്റുകള്‍ 3,60,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് എജുക്കേഷന്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കല്‍ത്തൂം അല്‍ ബലൂഷിയും വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top