പൊതുചിലവുകളിൽ ഭരണപക്ഷത്തെ കടന്നാക്രമിച്ചു ഫിന്നാ ഫെയിൽ; ഭരണകക്ഷിയുടെ പിൻതുണയിൽ ഇടിവെന്നു റിപ്പോർട്ട്

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: രാജ്യത്തെ പൊതുചിലവുകൾ ക്രമാതീതമായി വർധിച്ചതായി കുറ്റപ്പെടുത്തി ഭരണപക്ഷത്തെ കടന്നാക്രമിച്ചു ഫിന്നാ ഫെയിലിന്റെ തിരഞ്ഞെടുപ്പു പ്രചാരണം കുതിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭരണകക്ഷിയായ ഫൈൻ ഗായേലിനു തിരിച്ചടി നൽകുന്നതാണ് ഇപ്പോൾ ഫിന്നാ ഫെയിലിന്റെ ആരോപണങ്ങൾ. ഈ പ്രതിസന്ധിമറികടക്കാനുള്ള മാർഗങ്ങളാണ് ഇപ്പോൾ ഭരണകക്ഷി ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പിനു ഒൻപതു ദിവസം മാത്രം ശേഷിക്കെ ധനമന്ത്രി മൈക്കിൾ നൂനാനെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഏൻഡ കെന്നിയുടെയും ഭരണകക്ഷിയുടെയും പിന്തുണയിൽ വൻ ഇടിവെന്നു സർവേഫലങ്ങൾ പുറത്തു വന്നതോടെയാണ് ഇപ്പോൾ ശക്തമായ ആക്രമണവുമായി ഫിന്നാ ഫെയിൽ രംഗത്ത് എത്തിയിരിക്കുന്നത. ഫെബ്രുവരി ആദ്യവാരത്തിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ 5 ശതമാനം വരെ വോട്ടാണ് ഫിനഗേലിന് കുറഞ്ഞിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ റെഡ് സി/ ഐറിഷ് സൺ അഭിപ്രായ വോട്ടെടുപ്പ് ഫലം അനുസരിച്ച് കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് 2 ശതമാനം വോട്ടു വീണ്ടും കുറഞ്ഞു 26 ശതമാനത്തിൽ എത്തി.ലേബറും കൂടി ചേരുമ്പോൾ 35 ശതമാനം വോട്ട് പ്രതീക്ഷിക്കാമെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമുള്ള സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ലെന്നും പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. പുതിയ നിലവാരത്തിൽ ഫിയാന ഫാളിന് ഒരു ശതമാനം വോട്ടു കൂടിയപ്പോൾ 3 ശതമാനം വോട്ടിന്റെ ജെറി ആഡംസിന്റെ ഷിൻ ഫെയിന് കുറഞ്ഞത്.സ്വതന്ത്രരുടെയും ചെറു കക്ഷികളുടെയും വോട്ടിലും വർദ്ധനവുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top