ബ്രിട്ടനിൽ കോവിഡിന്റെ രണ്ടാം തരംഗം നാള്‍ക്ക് നാള്‍ രൂക്ഷമാകുന്നു.ഗുരുതരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നു

ലണ്ടൻ :യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം നാള്‍ക്ക് നാള്‍ രൂക്ഷമാകുന്നു വെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ മാത്രം സ്ഥിരീകരിച്ചിരിക്കുന്നത് 14,000ത്തില്‍ അധികം രോഗികളെയാണ്.ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ 25 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ധനവ് രണ്ടാഴ്ച മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്നലെ യുകെയില്‍ കോവിഡ് 76 പേരുടെ ജീവനുകളാണ് കവര്‍ന്നിരിക്കുന്നത്.

ഇതോടെ ഒന്നാം വരവില്‍ കോവിഡ് മൂര്‍ധന്യത്തിലെത്തിയ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലെ ഗുരുതരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പുകളും ശക്തമാണ്. കോവിഡ് ബാധിച്ച് ചികിത്സ തേടി ഹോസ്പിറ്റലുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ പെരുപ്പമുണ്ടായതും ആശങ്കയേറ്റുന്നുണ്ട്. ഇതോടെ കോവിഡിന് മേല്‍ നിയന്ത്രണം നേടിയെന്ന യുകെയുടെ അവകാശവാദം എട്ട് നിലയില്‍ പൊട്ടിയിരിക്കുകയുമാണ്.കോവിഡിന്റെ ഒന്നാം വരവിലേക്കാള്‍ രാജ്യത്ത് കോവിഡ് മരണങ്ങളില്‍ കുറവ് നിലനില്‍ക്കുന്നത് മാത്രമാണ് ആശ്വാസകരമായ ഏക കാര്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ സൗത്ത് ഇംഗ്ലണ്ട് പോലുള്ള ചില പ്രദേശങ്ങളില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇടിവുണ്ടെന്നതും ആശ്വാസം പകരുന്നുണ്ട്.അതേ സമയം ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ 25 ശതമാനം പെരുപ്പമുണ്ടായതും തലേദിവസത്തേക്കാള്‍ ഇരട്ടിയോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നതും കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.ഇതോടെ രാജ്യത്ത് കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സമ്മര്‍ദം ഗവണ്‍മെന്റിന് മേല്‍ വര്‍ധിച്ച് വരുന്നുമുണ്ട്.

ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ കൊറോണ നിയന്ത്രണങ്ങളെ ചൊല്ലി രാജ്യത്ത് വന്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമാകുന്നതിനിടയിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ചും അധികൃതര്‍ ആലോചിച്ച് വരുന്നതെന്നതും ശ്രദ്ധേയമാണ്.ഇത് പ്രകാരം ട്രാഫിക്ക് ലൈറ്റ് സിസ്റ്റത്തിന്റെ മോഡലില്‍ പുതിയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന പുതിയ ഗവണ്‍മെന്റ് ഡോക്യുമെന്റ് ചോര്‍ന്ന് പരസ്യമായിരുന്നു.

പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നാം അലേര്‍ട്ട് നടപ്പിലാക്കുന്ന പ്രദേശങ്ങളില്‍ മാര്‍ച്ചില്‍ നടപ്പിലാക്കിയതിന് സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും അടിച്ചേല്‍പ്പിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖ സൂചനയേകുന്നു.അതായത് ഇവിടങ്ങളില്‍ നൂറ് ശതമാനം ലോക്ക്ഡൗണായിരിക്കും പ്രാബല്യത്തില്‍ വരുന്നത്. തല്‍ഫലമായി ഈ പ്രദേശങ്ങളില്‍ ഹോ സ്പിറ്റാലിറ്റി മേഖല അടക്കമുള്ള എല്ലാ രംഗങ്ങളും താഴിട്ട് പൂട്ടേണ്ടി വരുമെന്നുറപ്പാണ്. സാമൂഹികമായുള്ള ഒത്ത്ചേരലുകളിലെ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തല്‍, അത്യാവശ്യങ്ങള്‍ക്കായി മാത്രം പുറത്തിറങ്ങാന്‍ സമ്മതം നല്‍കല്‍,തുടങ്ങിയവയായിരിക്കും രണ്ടാം അലേര്‍ട്ട് ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തുന്നത്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള റൂള്‍ ഓഫ് സിക്സ്, പത്ത് മണി കര്‍ഫ്യൂ തുടങ്ങിയവയാണ് ഒന്നാം അലേര്‍ട്ട് നടപ്പിലാക്കുന്ന പ്രദേശങ്ങളില്‍ നിഷ്‌കര്‍ഷിക്കുകയെന്നും സൂചനയുണ്ട്.

Top