ശൈഖ് മുഹമ്മദിന് സമ്മാനം വേണു രാജാമണിയുടെ പുസ്തകം

ബിജു കരുനാഗപ്പള്ളി

ദുബൈ: ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്ന അബുദാബി കിരീടാവകാശിയും യുഎ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്അല്‍ നഹ്‌യാന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനമായി നല്‍കിയത്വേണുരാജാമണി രചിച്ച പുസ്തകം. മുന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായവേണു രാജമണി ഇപ്പോള്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയാണ്. ഇന്ത്യയും യുഎ ഇയും സൗഹൃദത്തിന്റെ ആഘോഷം (ഇന്ത്യ-ആന്റ് ദി യു എ ഇ: ഇന്‍സെലിബ്രേഷന്‍ ഓഫ് ലജണ്‍ട്രി ഫ്രന്റ്ഷിപ്പ്) എന്നതാണ് പുസ്തകം. 200 പേജുള്ളഈ കോഫി ടേബിള്‍ ബുക്ക് ഇന്ത്യയും യു എ ഇയും തമ്മിലുള്ള ദീര്‍ഘകാലത്തെപരസ്പര ബന്ധത്തെ ആലേഖനം ചെയ്യുന്നു. അപൂര്‍വമായ ചരിത്ര ചിത്രങ്ങളുംഈ പുസ്തകത്തിലുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയവുംസാംസ്‌കാരികവുമായ ബന്ധമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഈപുസ്തകം നേരത്തെ യു എ ഇയില്‍ പ്രകാശനം ചെയ്തിരുന്നു.വേണുരാജാമണിയുടെ പുസ്തകത്തോടൊപ്പം 1975ല്‍ യു എ ഇ രാഷ്ട്രപിതാവുംശൈഖ് മുഹമ്മദിന്റെ പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും നല്‍കി. രാഷ്ട്രപതി അന്ന്ധനകാര്യ സഹമന്ത്രിയായിരുന്നു. വേണു രാജാമണിയുടെ പുസ്തകത്തില്‍നിന്നാണ് ആ ചിത്രവും ശേഖരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top