നവജാത ശിശുക്കളുടെ പരിചരണം; ഹോളിക്രോസ് ആശുപത്രിക്കു പിഴവു പറ്റിയതായി കുറ്റ സമ്മതം

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളിലെ പിഴവുകൾ വീണ്ടും വാർത്തകളിൽ നിറയുന്നതോടെ ശക്തമായ നടപടികളുമായി ആരോഗ്യ രംഗത്തെ ശുദ്ധീകരിക്കാൻ ശക്തമായ നടപടികളുമായി എച്ച്എസ്ഇ രംഗത്ത്. ഡബ്ലിനിലെ ഏറ്റവും വലിയ മെറ്റേണിറ്റി ആശുപത്രിയായ ഹോളിസ്ട്രീറ്റ് ആശുപത്രി്‌ക്കെതിരെയാണ് ഇപ്പോൾ റിപ്പോർട്ട് വന്നിരിക്കുന്നത്. നവജാതശിശുക്കളുടെ ക്ഷേമം പരിപാലിക്കപ്പെടുന്നില്ലെന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ കുറ്റസമ്മതം.വർഷത്തിൽ 9,000 പ്രസവം നടക്കുന്ന ആശുപത്രിയിലെ വൃത്തിരാഹിത്യവും,തിരക്കും മൂലം അസുഖ ബാധിതരായ കുഞ്ഞുങ്ങളുടെ ജീവന് പോലും പ്രതിസന്ധി ഉണ്ടാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്ന് ആശുപത്രി ഡയറക്ടർ ഡോ.റോണ മഹോണി വെളിപ്പെടുത്തി.ഏതാനം മാസം മുമ്പ് ഹെൽത്ത് ഇൻസ്‌പെക്ട്ടർമാർ നടത്തിയ പരിശോധനയിലും നിരവധി പാളിച്ചകൾ കണ്ടെത്തിയിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച പഴയ കെട്ടിടത്തിന്റെ അവസ്ഥ പരിതാപകരമാണ്.പുതിയ ബിൽഡിംഗിലെ നവജാത ശിശുക്കളുടെ ഐ സി യു വിൽ ആകെയുള്ള 36 ബെഡ്ഡുകൾ ആണുള്ളതെങ്കിലും ഇതിലധികം കുഞ്ഞുങ്ങളെയാണ് ഓരോ ദിവസവും ഇവിടെ പ്രവേശിപ്പിക്കുന്നതെന്ന് പരിശോധകർ കണ്ടെത്തി.ഇൻഫക്ഷൻ പിടികൂടാവുന്ന അവസ്ഥയിലാണ് ആശുപത്രിയിലെ പൊതു അവസ്ഥയെന്നും,കുഞ്ഞുങ്ങളുടെ ബെഡ്ഡുകൾ പോലും സുരക്ഷിതമല്ലെന്ന തോന്നൽ ഉളവാക്കിയെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു ഇതിനിടെ 50 മില്യൺ യൂറോ മുടക്കി സെന്റ് വിൻസന്റ് ഹോസ്പിറ്റലിന്റെ ക്യാമ്പസിൽ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രി പണിയുന്നതിനുള്ള സർക്കാർ പദ്ധതി വൈകിയേക്കും.നിലവിൽ തയാറാക്കിയ പദ്ധതി തങ്ങൾക്ക് ഹിതകരമല്ലെന്ന് പ്രഖ്യാപിച്ച സെന്റ് വിൻസന്റ് ഗ്രൂപ്പ് എച്ച് എസ് ഇ യുമായി തുടരുന്ന തർക്കത്തിന്റെ പേരിൽ പെട്ടന്നുള്ള പദ്ധതി നടത്തിപ്പിൽ നിന്നും പിൻമാറുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്.
ശോചനീയമായ അവസ്ഥയിലുള്ള ഹോൾസ് സ്ട്രീറ്റിലെ ദേശീയ പ്രസവാശുപത്രി സെന്റ് വിൻസന്റ് ക്യാമ്പസിൽ പുതുക്കിപണിയുന്നത് ആരോഗ്യരംഗത്ത് സർക്കാറിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണ്. ഇതിനായുള്ള പ്ലാനിംഗ് പെർമിഷൻ പോലും ഇതേ വരെ ലഭിച്ചിട്ടില്ലാത്തതിനാൽ 2018ൽ പൂർത്തിയായേക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതി എന്ന് പദ്ധതി എത്ര നീളുമെന്ന് കണ്ടറിയണം.പൂർത്തിയായാൽ നടത്തിപ്പവകാശം സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാവണമെന്നും, വർഷങ്ങൾ നീളുന്ന നിർമാണ പ്രവർത്തനങ്ങൾ ക്യാമ്പസിലെ നിലവിലുള്ള പദ്ധതികളെ ബാധിക്കാതിരിക്കാൻ നിർമാണപ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നുംആവശ്യപ്പെട്ട് സെന്റ് വിൻസന്റ് ഗ്രൂപ്പ് ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top