ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്റെർ ഇടവക മധ്യസ്ഥയായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ, പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ ആരംഭം, വിശ്വാസോത്സവം എന്നിവ സംയുക്തമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റിമാരായ അഡ്വ.സിബി സെബാസ്റ്റ്യന്‍,ബിനു ജോസഫ് എന്നിവർ അറിയിച്ചു.ലോക തൊഴിലാളിദിനമായ മെയ് ഒന്നിനാണ് തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷപൂർവം നടത്തുന്നത്.
ഏപ്രിൽ 30-ന് ഞായറാഴ്ചതിരുനാൾ കൊടികയറ്റവും വി.കുർബാനയും ഉണ്ടായിരിക്കും. തിരുനാൾ ദിനം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഗാർഡിയൻ ഏഞ്ചൽ ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാന,പ്രെസുദേന്തി വാഴിക്കൽ, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടത്തപ്പെടും. ഉച്ചക്ക് ശേഷം 2.30 ന് സെന്റ് ബ്രിജിത്ത് ഹാളിൽ സ്നേഹവിരുന്നും 3.30 ന് സൺഡേ സ്‌കൂൾ കുട്ടികളുടെയും ഇടവകയിലെ മുതിർന്നവരുടേയും വിവിധ കലാപരിപാടികളും വാർഷികാഘോഷ സമാപനവും നടക്കും.കുര്‍ബാനയെ തുടര്‍ന്ന് , വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്‌ടുള്ള പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ .ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തിരുനാൾ ഒരുക്കങ്ങൾ വിലയിരുത്തി.യോഗത്തിൽ ട്രസ്റ്റിമാരായ ബിനു ജോസഫ്, അഡ്വ.സിബി സെബാസ്റ്റ്യന്‍, സെക്രട്ടറി മിനിമോൾ ജോസ് ,ജോയിന്റ് സെക്രട്ടറി റോസ് ബിജു ,സഭായോഗം ലിറ്റർജി സെക്രട്ടറി വിൻസന്റ് നിരപ്പേൽ ,സൺഡേ സ്‌കൂൾ പ്രധാന അധ്യാപകൻ ജോഷി ജോസഫ് ,തിരുനാൾ കോർഡിനേറ്റർ അനീഷ് ചെറിയാൻ ,ഇടവക യുണിറ്റ് പ്രസിഡണ്ടുമാരായ ജോസഫ് വർഗീസ് ,ദീപു വർഗീസ് ,ചർച്ച് ഡവലപ്പ്മെന്റ് ഭാരവാഹികളായ ജോബി തോമസ് ,ജെയ്‌സൺ ജോസഫ് , അനു ജോസഫ് , യൂത്ത് കോർഡിനേറ്റർ ജോയി കണ്ണമ്പുഴ,മാതൃവേദി പ്രസിഡണ്ട് മരിയ നിലേഷ് ,മഞ്ജു സാൽവേഷ്,നിജി ജോയി എന്നിവർ പങ്കെടുത്തു.
തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും മാസ് സെന്റർ കുടുംബാംഗങ്ങളേയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി റവ. ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിലും പാരീഷ് കമ്മറ്റി ഭാരവാഹികളും അറിയിച്ചു.