സഹജീവനക്കാർക്കു നേരെ അധ്യാപിക വെടിയുതിർത്തു; ആറു ജീവനക്കാർ വെടിയേറ്റു മരിച്ചു

സ്വന്തം ലേഖകൻ

സൗദി: സഹ അധ്യാപകർക്കും ജീവനക്കാർക്കും നേരെ സൗദി സ്‌കൂളിലെ അധ്യാപിക വെടിയുതിർത്തു. ആറു ജീവനക്കാർ കൊല്ലപ്പെടുകയും രണ്ടു പേർക്കു സാരമായി പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സതേൺസൗദി അറേബ്യയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു ആക്രണം. എന്നാൽ ആക്രമണത്തിനു പിന്നിലെ കാരണം എന്താണെന്നു കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
സൗദി അറേബ്യയിലെ ജസ് വാൻ പ്രോവിൻസിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സ്‌കൂൾ കെട്ടിടത്തിൽ നിന്നു വെടിയൊച്ച കേട്ടത്. അക്രമത്തിനു പിന്നിലുള്ള ആളെ അറസ്റ്റ് ചെയ്തതായി പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.
സൗദി അറേബ്യ – യമൻ അതിർത്തിയിലെ സ്‌കൂളിലായിരുന്നു ആക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേയ്ക്കു കടന്നെത്തിയ അക്രമി മുന്നറിയിപ്പുകളൊന്നുമില്ലാതെ മിന്നൽ ആക്രമണം നടത്തുകയായിരുന്നു. പ്രതികരിക്കാനാവും മുൻപു തന്നെ അധ്യാപകർ വെടിയേറ്റു വീണു. സ്‌കൂളിനു പുറത്തു ആംബുലൻസുകൾ കൂടിക്കിടക്കുന്നതായി മാത്രമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതല്ലാതെ ആക്രമണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നുമില്ല.
ഐഎസ് ഭീകരരും സൗദി സൈന്യവുമായി ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന നടക്കുന്ന പ്രദേശത്താണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിലുണ്ടായ ആക്രമണം സൈന്യത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്. ഇതേ തുടർന്നാണ് പ്രദേശം കയ്യടക്കിയ ആഭ്യന്തര സുരക്ഷാ വിഭാഗം പ്രശ്‌നത്തിൽ ഇടപെട്ടു. മാധ്യമങ്ങളിലേയ്ക്കു പോലും വാർത്തകൾ പ്രചരിക്കാതെ സൈന്യം ഇടപെടൽ ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
യമൻ പിടിച്ചടക്കിയ ആഭ്യന്തര യുദ്ധത്തിൽ ഭരണകൂടത്തെ സഹായിക്കാൻ ഏറ്റവും ശക്തമായ സൈനിക നടപടി നടത്തുന്ന രാജ്യമാണ് സൗദി അറേബ്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top