അയര്‍ലണ്ടില്‍ വീശിയടിച്ച ബബേറ്റ് കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം; കോര്‍ക്കില്‍ ആയിരക്കണക്കിന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു; സഹായത്തിനെത്തി സൈന്യം

അയര്‍ലണ്ടില്‍ വീശിയടിച്ച ബബേറ്റ് കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. കോര്‍ക്കില്‍ ആയിരക്കണക്കിന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ സഹായത്തിനായി സൈന്യത്തെ നിയോഗിച്ചു.

100 ഓളം വീടുകളില്‍ വെള്ളം കയറിയതോടെ ടൗണിലെ കമ്മ്യൂണിറ്റി സെന്റര്‍ താല്‍ക്കാലിക ക്യാമ്പ് ആക്കി മറ്റും.
കോര്‍ക്കിനു പുറമെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ നിരവധി ടൗണുകളിലും വെള്ളപ്പൊക്കം ഉണ്ടായി. മഴയും കാറ്റും വെള്ളപ്പൊക്കവും കാരണമുണ്ടായ കേടുപാടുകള്‍ പരിഹരിക്കാനും, സ്ഥലം വൃത്തിയാക്കാനുമായി ആഴ്ചകള്‍ എടുക്കുന്നതിനൊപ്പം മില്യണ്‍ കണക്കിന് ചെലവും ആവശ്യമാണ്. വെള്ളപ്പൊക്കം ബാധിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളെ സഹായിക്കാനായി സര്‍ക്കാര്‍ Humanitarian Assistance സ്‌കീം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോര്‍ക്കില്‍ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

Top