ഗോള്‍വേ : ഗോള്‍വേ സീറോ മലബാര്‍ സഭാ സമിതിയ്ക്ക് പുതിയ അത്മായനേതൃത്വം ചുമതലയേറ്റു. മെര്‍വ്യു ഹോളി ഫാമിലി ദേവാലയത്തില്‍ വി. കുര്‍ബാന മദ്ധ്യേ നടന്ന പ്രാര്‍ത്ഥനയോടെ പുതിയ പാരീഷ് കൗണ്‍സില്‍ ഉത്തരവാദിത്വം ഏറ്റെടുത്തു.
കൈക്കാരന്മാരായി ഐ. സി. ജോസ്, ജോബി ജോര്‍ജ് എന്നിവരും സെക്രട്ടറിയായി സാജു സേവ്യര്‍, പി .ആര്‍ .ഓ ആയി റോബിന്‍ മാത്യു, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ മാത്യു ജോസഫ്, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സ് ആയ മാത്യു കരിമ്പന്നൂര്‍, ബിജോണ്‍ ബാബു, ജോബ് അലക്‌സ് എന്നിവരും കാറ്റിക്കിസം ഹെഡ് ആയ ചാള്‍സ് തെക്കേക്കര, മാതൃവേദി പ്രസിഡന്റ് ആയ ജെഫി റാഫെല്‍ എന്നിവരും ചുമതലയേറ്റെടുത്തു.
2023-24 വര്‍ഷത്തെ മറ്റു പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ്.ഫാ.ജോസ് ഭരണിക്കുളങ്ങര SMCC ചാപ്ലിന്‍, അനില്‍ മാത്യു, ജിയോ ജോസ്, ബിബിന്‍ സെബാസ്റ്റ്യന്‍, ഗ്ലിന്റ രാജു, ഹെന്റി തോമസ്, ജിനീഷ് സെബാസ്റ്റ്യന്‍, ജോബിന്‍ ആന്റ്ണി, ഷിജു SK, സോണി മാത്യു, സുനിത തോമസ്, ടിനു ടോമി, ജോണി സെബാസ്റ്റ്യന്‍ ക്വയര്‍ കോര്‍ഡിനേറ്റര്‍ ആയും റോബിന്‍ ജോസ് അള്‍ത്താര ശുശ്രൂഷകരുടെ പരിശീലകനായും സേവനം തുടരും.
2021 2022 വര്‍ഷങ്ങളില്‍ ഗോള്‍വേ കൂട്ടായ്മയെ വളരെ നല്ലരീതിയില്‍ നയിച്ച് കാലാവധി പൂര്‍ത്തിയാക്കിയ പാരീഷ് കൗണ്‍സിലിനു ഇടവക ജനം നന്ദി പറയുകയും പുതിയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് എല്ലാ പ്രാര്‍ത്ഥനാശംസകളും നേരുകയും ചെയ്തു.
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6po