യുഎഇയില്‍ ഇനി പുതിയ നിയമം; മറ്റുള്ളവരെ അപമാനിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും

യുഎഇ യില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.  ഇനി മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ വിളിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും.  ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആര്‍ട്ടിക്കിള്‍ 373 , 374 (1) , 20 ഇവയുടെ അടിസ്ഥാനത്തിലാണ് അപമാനക്കേസിന് ശിക്ഷ ഈടാക്കുന്നത്. അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കേസാണ് അപമാനക്കേസുകള്‍ക്ക് കീഴില്‍ വരുന്നത്. അപമാനകരമായ വാക്കുകള്‍ വിളിച്ചെന്ന പരാതിയുമായി നിരന്തരംകോടതിയില്‍ കേസുകള്‍എത്തുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമം നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇതിനു മുമ്പ്‌ വിവാഹം ചെയ്യാനിരുന്ന വ്യക്തി വാട്ട്സ്ആപ്പിലൂടെ  ഇഡിയറ്റ് എന്ന വിളിച്ചതിന് യുവതി പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു, ഇതോടൊപ്പം വിഡ്ഢി തുടങ്ങിയ വാക്കുകള്‍ വിളിച്ചതിനുളള കേസുകള്‍ ഇപ്പോള്‍ കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്.

വിവിധ വിഭാഗങ്ങളിലായാണ് അപമാനകരമായ വാക്കുകള്‍ വിളിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കുന്നത്. ഓണ്‍ലൈനിലൂടെയാണെങ്കില്‍ 5 ലക്ഷം വരെ പിഴയും ജയില്‍ വാസവും , നേരിട്ട് അപമാനിക്കുന്നുവെങ്കില്‍ 10000 ദിര്‍ഹവും 1 വര്‍ഷം ജയില്‍വാസവും,ഫോണ്‍ മുഖാന്തിരമാണെങ്കില്‍ അതും മറ്റുളളവരുടെ മുന്നില്‍ വെച്ചാണെങ്കില്‍ 5000 ദിര്‍ഹവും 6 മാസം ജയില്‍ വാസവും ഇപ്രകാരമായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ക്ക് താഴെയുളള പേജ് സന്ദര്‍ശിക്കാവുന്നതാണ്

https://www.government.ae/en/resources/laws

Latest
Widgets Magazine