യുഎഇയില്‍ രാത്രിയില്‍ തണുപ്പു കുറയുന്നതായി പഠനം

ദുബായ്: യു.എ.ഇയില്‍ രാത്രികാലങ്ങളിലെ തണുപ്പ് കുറയുന്നതായി പഠന റിപ്പോര്‍ട്ട്. മസ്ദാര്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇയില്‍ രാത്രിയിലെ തണുപ്പ് ഓരോ വര്‍ഷവും കുറയുകയാണ്. പകല്‍സമയത്തെ കൂടിയ താപനിലയും രാത്രികാലങ്ങളിലെ കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം കുറഞ്ഞ് വരികയാണെന്നാണ് പഠനം പറയുന്നത്. മസ്ദാര്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

യു.എ.ഇയുടെ കാലാവസ്ഥയെക്കുറിച്ച് കൃത്യമായി സംഘം പഠനം നടത്തുകയായിരുന്നു. ഓരോ ദിവസവും പകല്‍ സമയത്തെ ചൂടും രാത്രിയിലെ ചൂടും രേഖപ്പെടുത്തിയും മറ്റ് നിരീക്ഷണങ്ങളിലൂടെയുമാണ് സംഘം റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യു.എ.ഇയില്‍ രാത്രിയിലെ ചൂട് വര്‍ധിക്കുമെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും തണുപ്പിന്റെ തോത് കുറയുകയാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ 70 വര്‍ഷമായി യു.എ.ഇയിലെ വാര്‍ഷിക താപനില ശരാശരി 0.5 ശതമാനം വര്‍ധിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തരീക്ഷ ഈര്‍പ്പ തോത് വര്‍ധിക്കുകയാണ്. ഇത് ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ചൂടുള്ള, ഒട്ടുന്ന ഈ കാലാവസ്ഥ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Top