മെറീന ജോസഫിന്റെ പൊതുദര്‍ശനം ഓഗസ്റ്റ് രണ്ടിന് ബ്ലാക്ക്പ്പൂള്‍ സെന്റ് ജോണ്‍ വിയന്നി പള്ളിയില്‍

ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച ആലപ്പുഴ കണ്ണങ്കര സ്വദേശി മെറീന ജോസഫി ന്റെ മൃതദേഹം ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം നാലിന് ബ്ലാക്ക്പ്പൂള്‍ സെന്റ് ജോണ്‍ വിയന്നി പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തുടര്‍ന്ന് പരേതയ്ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ഥിക്കും. സംസ്‌കാരം പിന്നീട് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലിസ്ഥലത്ത് വച്ച് കഠിനമായ പല്ലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെ തുടര്‍ച്ചയായി ഹൃദയാഘാതം വന്നതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ മരിച്ചു.

Top