ലൂക്കന്‍: ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ ലൂക്കന്‍ മലയാളികള്‍ക്ക് ചരിത്ര വിജയം.ലൂക്കന്‍ മലയാളി ക്ലബ് പ്രസിഡന്റ് റെജി കുര്യന്റെയും, മോളിയുടെയും മകന്‍ ജെറിക്ക് ആന്റണി 625 മാര്‍ക്ക് കരസ്ഥമാക്കി. ലൂക്കന്‍ മലയാളി ക്ലബ് ട്രഷററും, വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറിയുമായ റോയി പേരയിലിന്റെയും, ലൂക്കന്‍ സീറോ മലബാര്‍ സഭ സെക്രട്ടറി ജെസ്സിയുടെയും മകള്‍ റോസ് മരിയ റോയിയും ഫുള്‍ മാര്‍ക്കു നേടി. ജെറിക്ക് ആന്റണിക്ക് യുസിഡിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുവാനാണ് ഇഷ്ടം. റോസ് മരിയ റോയി ആക്ഷൂറിയല്‍ സയന്‍സ് അല്ലെങ്കില്‍ മെഡിസിന്‍ പഠനമാണ് ലക്ഷ്യമിടുന്നത്. കലാ രംഗത്തും സജീവ സാന്നിധ്യമാണ് റോസ്മരിയ റോയി.
ലൂക്കനില്‍ നിന്ന് തന്നെയുള്ള ആന്റോയുടെയും പ്രിന്‍സി മുണ്ടാടന്റെയും മകന്‍ ജോഷ്വാ 613 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. സ്‌കൂള്‍ ലീഡറും മികച്ച ഫുട്‌ബോള്‍ കളിക്കാരനുമായ ജോഷ്വാ പിയാനോയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി പഠനമാണ് ജോഷ്വാ ലക്ഷ്യമിടുന്നത്. ലൂക്കനില്‍ നിന്നുള്ള പതിനഞ്ചോളം കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി ലൂക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി മാറി.