ലണ്ടനില്‍ തുടര്‍ച്ചയായ കൊലപാതകങ്ങൾ ! പത്തും അതില്‍ താഴെയും പ്രായമുള്ള ആറ് കുട്ടികളും 2020ല്‍ കൊല ചെയ്യപ്പെട്ടു.

ലണ്ടൻ : ലണ്ടൻ നഗരത്തെ ഭീതിയിലാഴ്ത്തി തുടർച്ചയായ കൊലപാതകങ്ങൾ !തുടര്‍ച്ചയായി ആറാം വര്‍ഷവും കൊലപാതകങ്ങള്‍ 100 കവിഞ്ഞുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു.ഇന്ത്യന്‍ വംശജയായ പൂര്‍ണ കാമേശ്വരി ശിവരാജിന്റെയും അവരുടെ മകന്റെയും കൊലപാതകം ബ്രെന്റ്‌ഫോര്‍ഡില്‍ സംഭവിച്ചതോടെ ഈ വര്‍ഷത്തെ ലണ്ടനിലെ കൊലപാതകങ്ങളുടെ എണ്ണം 101ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷം നടന്ന 99 കൊലപാതകങ്ങളുടെയും അന്വേഷണം നടത്തുന്നത് മെട്രൊപൊളിറ്റന്‍ പോലീസാണ്. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഈ വര്‍ഷത്തെ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ച് വരുന്നുണ്ട്. ഈ വര്‍ഷം പൈശാചികമായ 55 കത്തിക്കുത്ത് കൊലപാതകങ്ങള്‍ നടന്നുവെന്നാണ് ബിബിസി ശേഖരിച്ച് വിശകലനം ചെയ്ത ഡാറ്റകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കിടെ ഈ വര്‍ഷം 12 കൗമാരക്കാരാണ് ലണ്ടനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ഇവരെല്ലാം പുരുഷന്‍മാരാണ്. ഈ വര്‍ഷം കൊലചെയ്യപ്പെട്ടവരില്‍ പത്ത് വയസിനും താഴെയും പ്രായമുള്ള ആറ് കുട്ടികളുമുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കോവിഡ് പടരുന്നത് തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സമയത്താണ് തലസ്ഥാനത്ത് 18 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നതും ദുഖകരമായ വസ്തുതയാണ്. 2020ല്‍ കൊലപാതക അന്വേഷണം ലോഞ്ച് ചെയ്യാത്ത ഏക ലണ്ടന്‍ ബറോ ഹാവറിംഗ് മാത്രമാണെന്നും ബിബിസി കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നില്‍ രണ്ടിലധികം ഇന്‍വെസ്റ്റിഗേഷനിലും ചാര്‍ജുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. നിരവധി കേസുകളില്‍ കണ്‍വിക്ഷനുകളും നടന്നിട്ടുണ്ട്. അതായത് ജനുവരിയില്‍ ഈസ്റ്റ് ക്രോയ്‌ഡോണില്‍ കുത്തിക്കൊലയ്ക്കിരയായ ടീനേജര്‍ ലൂയീസ് ജോണ്‍സന്റെ കൊലപാതകത്തിലടക്കം ഇത്തരത്തില്‍ കണ്‍വിക്ഷന്‍ നടന്നിട്ടുണ്ട്. ലണ്ടന്‍ ഇത്തരത്തില്‍ കൊലപാതകങ്ങളുടെ കേന്ദ്രമാകുന്നതില്‍ കടുത്ത ആശങ്കയും നിരാശയും രേഖപ്പെടുത്തി ലണ്ടനിലെ ഡെപ്യൂട്ടി മേയര്‍ ഫോര്‍ പോലീസിംഗ് ആന്‍ഡ് ക്രൈം ആയ സോഫി ലിന്‍ഡെന്‍ രംഗത്തെത്തിയിട്ടുണ്ട്.ലണ്ടനില്‍ ബ്രിട്ടന്റെ തലസ്ഥാനം കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന ദുഷ്‌പേര് തുടരുന്നുവെന്ന് ഇതിലൂടെ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ബിബിസി നടത്തിയ ഗവേഷണത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

Top