കുടിയേറ്റം നിയന്ത്രിക്കുന്നു..ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു കനത്ത തിരിച്ചടി.. ബ്രിട്ടന്‍ സ്റ്റുഡന്റ് വീസ പകുതിയായി വെട്ടിക്കുറയ്ക്കും;നിയമങ്ങള്‍ കര്‍ശനമാക്കി

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തരത്തില്‍ ബ്രിട്ടന്‍ കുടിയേറ്റ നിയമം കൊണ്ടുവരുന്നു .ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു കനത്ത തിരിച്ചടിയാകുന്ന തരത്തില്‍ സ്റ്റുഡന്റ് വിസാ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാകും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്റ്റുഡന്റ് വിസയുടെ എണ്ണം പകുതിയോയി ചുരുങ്ങും.

നിലവില്‍ മൂന്നുലക്ഷത്തോളം സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് 1,70,000 ആക്കി വെട്ടിച്ചുരുക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് യുകെയില്‍ ഉപരിപഠനം നടത്താന്‍ ലക്ഷ്യമിടുന്നവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. രാജ്യാന്തര വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഒക്‌ടോബറില്‍ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യോഗത്തില്‍ ഹോം സെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കിയിരുന്നു.eduloan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് യുകെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുമെന്ന് സര്‍വകലാശാല മേധാവിമാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതേ ഗുണനിലവാരത്തില്‍ കോഴ്‌സുകള്‍ ലഭ്യമാണെന്നിരിക്കെ എന്തിനാണ് ബ്രിട്ടനിലേക്കു കുട്ടികള്‍ വരുന്നതെന്നാണു സര്‍ക്കാരിന്റെ ചോദ്യം. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഏറ്റവുമധികം കുട്ടികള്‍ ബ്രിട്ടനില്‍ ഉപരിപഠനത്തിന് എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ജൂണ്‍ 2015-നും 2016-നും ഇടയില്‍ 10.664 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളാണ് അംഗീകരിച്ചത്.6798

വിദേശ വിദ്യാര്‍ഥികളില്‍നിന്ന് പ്രത്യക്ഷമായും പരോക്ഷമായും 14 ദശലക്ഷം പൗണ്ടാണ് ബ്രിട്ടീഷ് സമ്പദ്ഘടനയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളെ കുടിയേറ്റക്കാരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തിയപ്പോള്‍ സ്റ്റുഡന്റ് വീസാ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. കൂടുതല്‍ സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം തകര്‍ക്കുന്നുവെന്നാണു സര്‍ക്കാരിന്റെ നിലപാട്. നിയമം കര്‍ശനമായി പാലിക്കുന്ന സര്‍വകലാശാലകളില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Top