യുക്മയെ പിളര്‍ത്താന്‍ വിവാദ പത്ര ഉടമയുടെ കുടില നീക്കം; ശത്രുക്കളെ വരെ പോക്കറ്റിലാക്കി നടത്തുന്ന തന്ത്രം വിജയിക്കുമോ

യുകെ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌ക്കാരിക കൂട്ടായ്മയായ യുകമയെ തകര്‍ക്കാന്‍ വീണ്ടും നീക്കം. കുതികാല്‍ വെട്ടിയും അപവാദങ്ങള്‍ പ്രചരിപ്പിച്ചും യുകമയുടെ കൂട്ടായ്മയെ ഇല്ലാതാക്കാന്‍ ശ്രമിച്ച വിവാദ പ്രത്രപ്രവര്‍ത്തന്റെ ഇടപെടലുകളാണ് യുക്മയെ പിളര്‍പ്പിലേക്ക് നയിക്കുന്നത്. യുകെ മലയാളികളുടെ സംഘടനാ ശ്ക്തിക്കുമുന്നില്‍ പലതവണ മുട്ടുമടക്കേണ്ടി വന്ന ഈ വിവാദ ഓണ്‍ലൈന്‍ ഉടമക്കൊപ്പം അധികാരമോഹികളുടെ പുതിയ ചങ്ങാത്തമാണ് യുകമിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഏതിര്‍ക്കുന്നത്. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ഈ പത്രത്തില്‍ നിന്ന് ക്രൂശിതനായ വ്യക്തിതന്നെയാണ് ഇപ്പോള്‍ പട്ടുംവളയും വാങ്ങി പുതിയ ബാന്ധവത്തിന് തുടക്കം കുറിക്കുന്നത്.

യുകമയുടെ നിലവിലെ സുപ്രധാന സ്ഥാനംവഹിക്കുകയും നേരത്തെ ബ്രിട്ടീഷ് മലയാളിയില്‍ ഏറെ വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്ത നേതാവിന് വീണ്ടും യുക്മയുടെ തലപ്പത്തെത്താനാണ് പുതിയ കൂട്ടുകെട്ടെന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെയാണ് ഈ പത്രത്തിന്റെ വേദിയില്‍ ആദരവിനായി യുക്മ ഭാരവാഹിയെ ക്ഷണിച്ചതും. നേരത്തെ യുക്മയെ തകര്‍ക്കാന്‍ മറ്റൊരു സംഘടന രൂപികരിക്കുകയും ഒടുവില്‍ ആ സംഘടനയില്‍ നിന്ന് നാണം കെട്ട് ഇറങ്ങി പോരേണ്ടിവരികയും ചെയ്യ്ത പത്രാധിപര്‍ പുതിയ തന്ത്രത്തിലൂടെയാണ് ഇപ്പോള്‍ കളികള്‍ ആരംഭിച്ചിരിക്കുന്നത്. ഭിന്നിച്ച് ഭരിക്കുക എന്ന കുടില നീക്കം ഫലം ചെയ്തു എന്ന് വിശ്വാസമാണ് ഇയാള്‍ക്കുള്ളത്. അത് കൊണ്ട് തന്റെ ഫേസ് ബുക്ക് സ്റ്റാറ്റസില്‍ ശത്രുക്കള്‍ വരെ മിത്രങ്ങളായ കാര്യം സൂചിപ്പിച്ചതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

fbb
യുക്മയെ വളര്‍ത്തി വലുതാക്കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കെപി വിജി രാജിവച്ചതും യുക്മയ്ക്ക് ഏറ്റ തിരിച്ചടികളാണ്. യുക്മ പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ മനംമടുത്താണ് രാജി. യുക്മയ്ക്കും പേരും പെരുമയും ഉണ്ടാക്കി വളര്‍ത്തിയത് കെപി വിജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. പുതിയ കമ്മിറ്റിക്കു കീഴില്‍ സംഘടന തളരുകായിരുന്നുവെന്നും യുകെ മലയാളികള്‍ തെളിവു നിരത്തുന്നു. വിവാദ പത്രത്തിന്റെ പ്രത്യേക സാഹചര്യവും വരുമാന നഷ്ടവും വായനക്കാരുടെ കുറവും പത്രമുതലാളിയെ പരുങ്ങലിലാക്കിയട്ടുണ്ട്. യുകെ മലയാളികള്‍ക്കെതിരായ കുപ്രചാരണങ്ങളുടെ പേരില്‍ കോടതി കേസും തുടര്‍ന്നുണ്ടായ പുലിവാലുകളും പ്രതിസന്ധിയിലാക്കിയ സമയത്താണ് അധികാരം പിടിക്കാന്‍ ഇയാളുമായി വീണ്ടും സൗഹൃദം പുതുക്കി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഏറെ പണിയെടുത്തിട്ടും യുക്മയ്ക്ക് ഒരു പോറലുപോലുമേല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കഴിഞ്ഞിരുന്ന വിവാദപത്രനായകന് ഈ നീക്കം വളരെ തന്ത്രപൂര്‍വ്വമാണ് ഉപയോഗിതക്കുന്നത്. യുകമയില്‍ ഒരു വിഭാഗം തനിക്കൊപ്പമാണെന്ന് പ്രചാരണം നടത്തി യുകമയെ പിളര്‍ത്തുമെന്നാണ് ഇയാള്‍ വെല്ലുവിളിച്ചിരിക്കുന്നത്.

യുക്മയെ മലയാളിക്കിടയില്‍ ഏറെ പ്രിയങ്കരാക്കിയ മുന്‍ പ്രസിഡഡ് വിജി കെ പിയെയും മുന്‍സി ക്രട്ടറി ബിന്‍സു ജോണിനെതിരെയും ഈ ഭരണ സമതി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ പുറത്താക്കാന്‍ നോക്കിയിരുന്നു,
യുക്മ പത്രംകൊണ്ടുവരികയും അതിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനവും രാജിവെച്ചത് യുക്മയിലെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയാണ നിലപാടെടുത്തത്.

ഒരു വര്‍ഷമായപ്പൊഴെക്കും ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ ഫലമായാണ് യുക്മ പത്രത്തിന്റെ മനേജിംഗ് എഡിറ്റര്‍ സ്ഥാനം മുന്‍ പ്രസിഡഡ് രാജിവച്ചതുമെന്ന് ഞങ്ങളുടെ ലണ്ടന്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവിലെ പ്രസിഡഡ് അഡ്വ.ഫാന്‍സിനെ നയിക്കുന്നത് വൈസ് പ്രസിഡഡ് ആണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു.

മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിരുന്ന യുക്മ പ്രസിഡസിന്റെ റീജിയനിലെ അക്ടിംഗ് പ്രസിഡഡ് സണ്ണി മോന്‍ മത്തായി ഇവരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുമ്പ് രാജി വച്ചിരുന്നു. വരും നാളുകളില്‍ കൂടുതല്‍ നേതാക്കള്‍ രാജി വയ്ക്കുമെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

Top