കളിക്കിടെ അബദ്ധത്തില്‍ ആറു വയസുകാരന്‍ വെടിവച്ചു; മൂന്നു വയസുള്ള കുട്ടി മരിച്ചു; പിതാവ് അറസ്റ്റില്‍

eian-santiago-ചിക്കാഗോ: പൊലീസും കള്ളനും കളിക്കുന്നതിനിടെ ആറുവയസുകാരന്റെ കയ്യിലിരുന്ന തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റു സഹോദരനായ മൂന്നു വയസുകാരന്‍ ശനിയാഴ്ച വൈകിട്ട് മരിച്ചതായി ചിക്കാഗോയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.
കളിച്ചുകൊണ്ടിരുന്ന മൂത്ത സഹോദരന്‍ റെഫ്രിജറേറ്ററിനു മുകളില്‍ വച്ചിരുന്ന ലോഡ് ചെയ്ത തോക്കെടുത്തു സഹോദരന്റെ മുഖത്തേയ്ക്കാണ് നിറയൊഴിച്ചത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു പൊലീസ് പറഞ്ഞു. നിരുത്തരവാദപരമായും നിയമവിരുദ്ധമായും തോക്ക് കൈവശം വച്ചതിനു കുട്ടിയുടെ പിതാവ് 25 വയസുകാരന്‍ മൈക്കിള്‍ സാന്റിയാഗോയെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ മൈക്കിളിനെ ജഡ്ജി ജെയിംസ് ബ്രൗണ്‍ 75000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. ഇല്ലിഗല്‍ ഗണ്‍ കൈവശം വയ്ക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളായ ചിക്കാഗോ ന്യൂയോര്‍ക്ക്, ലോസ് അഞ്ചല്‍സ് എന്നിവിടങ്ങളില്‍ നിന്നും 2015 ല്‍ 5500 തോക്കുകള്‍ പിടിച്ചെടുത്തതായി പൊലീസ് ചീഫ് മെക്കാര്‍ണി പറഞ്ഞു. ചിക്കാഗോയില്‍ മാത്രം ഈ വര്‍ഷം 1870 ഷൂട്ടിങ് നാടന്നതായും ഇതു വഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയം 1581 ഷൂട്ടിങ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
തോക്കുകള്‍ സുരക്ഷിതമായി സൂക്ഷിക്കാതെ കുട്ടികളുടെ കൈകളില്‍ ലഭിക്കുന്ന രീതിയില്‍ സൂക്ഷിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നു സൂചനയുണ്ട്.

Top