യുക്മയുടെ പുതിയ ചാരിറ്റി സന്ദേശവുമായി നോര്‍ത്ത് വെസ്റ്റ് റീജീയന്‍.സ്വാന്തന സന്ദേശവുമായി കുട്ടികളെത്തുന്നു

ചാരിറ്റി പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച മദർ തേരെസ നമ്മോട് പറഞ്ഞത് “It’s not how much we give but how much love we put into giving.” ഇതിന്റെ സാരാശം ഉൾക്കൊള്ളുകയാണങ്കിൽ നമ്മുടെ നാട്ടിൽ ,കേരളത്തിൽ പണമില്ലാത്തതിന്റെ പേരിൽ ചികിൽസ ലഭിക്കാതെ ജീവനുകൾ നഷ്ടപ്പെടുന്നവർക്ക് ഒരു ചെറിയ കൈത്താങ്ങ് ആകുവാൻ, യുക്മ നോർത്ത് വെസ്റ്റ് റീജീയൻ എല്ലാവരുടെയും സഹായത്തോടെ മുന്നിട്ടിറങ്ങുകയാണ്. നമ്മൾ എത്ര കൊടുത്തുവെന്നല്ല എന്ത് കൊടുത്തുവെന്നതാണ് പ്രധാനം അതിനായി നമ്മുടെ പോക്കറ്റിൽ നിന്നും നിലത്ത് വീഴുന്നതും കുട്ടികൾ തട്ടി കളിക്കുന്നതുമായ 1 ഉം 2 ഉം പെന്സുകളാണ് ഈ സ്വാന്തന ബോക്സിൽ പ്രതീക്ഷിക്കുന്നത്, പലതുള്ളി പെരുവെള്ളം പോലെ ഇത് കഷ്ടതയനുഭവിക്കുന്നവർക്ക് ഒരു സ്വാന്തനമായി മാറട്ടെ. ”സ്വാന്തനം” എന്നാണ് ഈ ചാരിറ്റി പ്രവർത്തനം അറിയപ്പെടുക.

ഡിസംബർ 30 ന് നടക്കുന്ന ഓൾഡാം മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷ ചടങ്ങിൽ ഈ നൂതന ചാരിറ്റി സംരംഭം, നോർത്ത് വെസ്റ്റിലെ മലയാളികൾക്കായിസമർപ്പിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്മ നോർത്ത് വെസ്റ്റ് റീജിയനോടോപ്പം ,തങ്ങളുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി അലൈഡ് ഫിനാൻഷ്യൽ സർവ്വിസസ് ലിമിറ്റഡ് ആണ് ഈ ചാരിറ്റി കളക്ഷൻബോക്സുകൾ വാങ്ങി നൽകുന്നത്,അവരും യുക്മയോടൊപ്പം ഈ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളായി യുകെ മലയാളികൾക്ക് മാതൃകയാവുകയാണ്. ഈ സ്വാന്തന നിധിപൂർണ്ണമായും പണമില്ലാതെ കഷ്ടതയനുഭവിക്കുന്ന രോഗികൾക്ക് മാത്രമായിരിക്കും.ക്യാൻസർ ,ഹൃദയ സംബന്ധ രോഗങ്ങൾ ,കരൾ , വൃക്ക ,മജ്ജ മാറ്റിവയ്ക്കൽ തുടങ്ങി കൂടുതൽ പണചിലവുള്ള രോഗങ്ങൾക്ക് മാത്രമായിരിക്കും ഈ സ്വാന്തന നിധി നൽകുക. നമ്മൾ ഒരാൾ വിചാരിച്ചാൽ ഒരു വലിയ തുക നല്കി സഹായിക്കുക ബുദ്ധിമുട്ടായിരിക്കും അതിനാലാണ്നമ്മൾ എല്ലാവരും ചേർന്ന് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിരുന്നത്,അതിന് യുക്മ നോർത്ത് വെസ്റ്റ് റീജീയൻ നേതൃത്വം കൊടുക്കുന്നുവെന്ന് മാത്രം.

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജി നമ്മുടെ സഹോദരങ്ങളോട് പെരുമാറാൻ പഠിപ്പിച്ചത് ഇങ്ങനെയാണ്  “The simplest acts of kindness are by far more powerful then a thousand heads bowing in prayer.” അങ്ങനെയെങ്കിൽ നമ്മുടെ നാട്ടിലെ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടുകളിൽ നിന്നും കൂടുതൽ സുഖവും സൌകര്യവും തേടി യുകെയിൽ ജീവിക്കുമ്പോൾ നമ്മുടെ സ്വന്തം നാട്ടിലെ ജനങ്ങളെ എങ്ങനെ മറക്കാൻ കഴിയും.സഹോദരങ്ങളോട് കരുണയോടെയുള്ള ഒരു ചെറിയ പ്രവൃത്തിയാണ്‌ ആയിരങ്ങളുടെ പ്രാർത്ഥനയെക്കാളും വലുതെന്ന് നാം ഓർക്കണം. ഒരു വ്യക്തിക്ക് പതിനായിരങ്ങളോ ലക്ഷങ്ങളോ ഒറ്റയ്ക്ക് കൊടുക്കുക എന്നത് ബുദ്ധിമുട്ടാകാം എന്നാൽ കൂട്ടായ ഒരു പ്രവർത്തനം നടത്തിയാൽ നമ്മൾക്കും അവരെ സഹായിക്കാനാകും.നമ്മൾ ഷോപ്പിംഗ് നടത്തി വീട്ടിൽ വരുമ്പോൾ നമ്മുടെ പോക്കറ്റിൽ കിടക്കുന്ന 1 ഉം 2 ഉം പെന്സുകൾ നമ്മൾ കുട്ടികളുടെ കൈകളിൽ കൊടുത്ത് അവരെ ക്കൊണ്ട് വീട്ടിൽ സൂക്ഷിക്കുന്ന ചാരിറ്റി കളക്ഷൻ ബോക്സിൽ നിക്ഷേപിപ്പിക്കുക, അങ്ങനെ അവരെയും ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാക്കുക,കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു വലിയ സാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാകാം ,ഇതിലൂടെ ചാരിറ്റിയുടെ ഒരു വലിയ സന്ദേശം യുകെയിലെ മലയാളികൾക്കിടയിലും കേരള ജനതയ്ക്കും നൽകാനാകും.

ആദ്യ ഘട്ടത്തിൽ നോർത്ത് വെസ്റ്റിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും തുടർന്ന് യുകെയിൽ മുഴുവൻ  ഈ സ്വാന്തനത്തിന്റെ സന്ദേശം എത്തിക്കാനാണ് നോർത്ത് വെസ്റ്റ്റീജീയൻ ലക്ഷ്യമിടുന്നത്.

പ്രവർത്തന രീതി 6 മാസത്തിലൊരിക്കലായിരിക്കും ഇതിന്റ കളക്ഷൻ നടത്തുക ,എല്ലാ അസോസിയേഷന്റെയും സഹായ സഹകരണത്തോടെയായിരിക്കും ഇത്നടപ്പിലാക്കുക,ആരെയും നിർബന്ധിക്കില്ല ,കുടുംബ നാഥന്റെ മുന്നിൽ വച്ച് എണ്ണി തിട്ടപ്പെടുത്തിയ തുക അസോസിയേഷൻ വഴിയായിരിക്കും സ്വികരിക്കുക. കേരളത്തിലെ 14ജില്ലകളിൽ ഉള്ളവർക്ക് തുല്യമായി ഈ തുക നൽകുന്നതായിരിക്കും.ഇതിൽ അംഗങ്ങളാകുന്ന ആർക്കും സ്വാന്തന നിധിക്കായി അപേക്ഷ നൽകാം,അപേക്ഷയോടൊപ്പംരോഗിയുടെയോ ഉത്തരവാദിത്വപ്പെട്ടവരുടെയോ അപേക്ഷ ,ഡോക്ടറുടെ സാക്ഷ്യപത്രം , രണ്ട് അയൽ വാസികളുടെ സാക്ഷ്യപത്രം,കൂടാതെ ഏതെങ്കിലും ജനപ്രതിനിധിയുടെസാക്ഷ്യപത്രം.അർഹതയുള്ളവർക്ക് കൃത്യമായി ലഭിക്കാനാണ് ഈ നിബന്ധനകൾ വയ്ക്കുന്നത്,പണം കൊടുത്തു കഴിഞ്ഞാൽ അപേക്ഷ നൽകിയ ആൾ തന്നെ അവരിൽ നിന്നുംപണം ലഭിചെന്നുള്ള സാക്ഷ്യപത്രവും നൽകേണ്ടതാണ്. രോഗിയോ മാതാപിതാക്കളോ മക്കളോ 5000 രൂപയിൽ അധികമുള്ള സ്ഥിര വരുമാനക്കാർ ആയിരിക്കരുത് ,10 സെന്ററിൽകൂടുതൽ സ്വത്തുണ്ടാകാൻ പാടില്ല,വലിയ ധന സഹായം ലഭിക്കാൻ സാധ്യതയുള്ളവർ ആയിരിക്കരുത്.മേൽപ്പറഞ്ഞ അസുഖങ്ങളാൽ കഷ്ടതയനുഭവിക്കുന്നവരായിക്കണം.ഇത്യുക്മ നോർത്ത് വെസ്റ്റ് റീജിയൻറെ അപ്പീൽ സമിതിയാകും പരിശോധിക്കുക.അപേക്ഷിക്കുന്ന രോഗികളുടെ വിവരങ്ങളും തുകയും പാത്രങ്ങളിലൂടെ പൊതു ജനത്തെഅറിയിക്കുന്നതായിരിക്കും,അഭിപ്രായങ്ങൾ പൊതുജനത്തിനും അറിയിക്കാം.

യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ പ്രവർത്തകരും അസോസിയേഷൻ അംഗങ്ങളും ചാരിറ്റി പ്രവർത്തനത്തിന് താത്പര്യമുള്ള കുട്ടികൾ യുവതി യുവാക്കൾ അടങ്ങുന്നവരുടെ ഒരു ചാരിറ്റി ടീം ആയിരിക്കും നിങ്ങളെ ചാരിറ്റി കളക്ഷൻ ബോക്സുമായി സമീപിക്കുക.കുട്ടികളിലെ ദാനശീലവും ചാരിറ്റി പ്രവർത്തനങ്ങളിലെ അഭിരുചിയും വളർത്തിയെടുക്കുക അതിലൂടെ സാമുഹിക പ്രബുദ്ധതയുള്ള ഒരു പുതു തലമുറയെയും വാർത്തെടുക്കുക എന്നതാണ് യുക്മ നോർത്ത് വെസ്റ്റ് റീജീയൻ ഇതിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. യുകെയിൽ മുഴുവൻ  ഈ സ്വാന്തന സന്ദേശം എത്തിക്കുന്നതിനായി നല്ലവരായ മലയാളികൾ കടന്നു വരണമെന്ന് യുക്മ നോർത്ത് വെസ്റ്റ്‌ റീജീയൻ അഭ്യർതിക്കുകയാണ്. നമ്മുടെ വലിയ പൌണ്ടുകൾ അല്ല പെൻസുകൾ ആണ് കഷ്ടതയനുഭവിക്കുന്നവർക്കാവശ്യം,വിധവയുടെ കൊച്ച് കാണിക്കപ്പോലെ ചെറിയ ചെറിയ നാണയങ്ങൾ നിക്ഷേപിച് ഈ സ്വാന്തന നിധിയിൽ ഭാഗമാകാം.

യുക്മ നോർത്ത് വെസ്റ്റ്‌ റീജീയൻ സ്വാന്തനം

”ഓരോ പെൻസും വിലപ്പെട്ട ജീവനാകും”

 

Top