നോര്‍ത്ത് വെസ്റ്റ് കലാമേള ഇത്തവണ അസോസിയേഷനുകള്‍ തമ്മിലുള്ള മത്സരമാകും

യുക്മയൊരുക്കുന്ന നോർത്ത് വെസ്റ്റ് റീജീയൻ കലാമേളയിൽ പങ്കെടുക്കാൻ ഈ റീജിയനിലെ 13 അസോസിയേഷനുകളും തങ്ങളുടെ കലാകാരൻമ്മാരെയും കലാകാരികളെയും ഒരുക്കുന്ന തിരക്കിലാണ്.ഏകദേശം 3000 ൽ അധികം മലയാളി കുടുംബംഗങ്ങളുള്ള ഈ മേഖലയിലെ അസോസിയേഷനുകൾ തങ്ങളുടെ അംഗങ്ങളെ ഈ കലാമേളയുടെ ഭാഗഭാക്കാക്കാൻ ശ്രമിക്കുകയാണ്.കേരളത്തിൽ നടക്കുന്ന കലോൽസവങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ 40 ൽ അധികം ഇനങ്ങളിലായി നടക്കുന്ന മത്സര മാമാങ്കം ഹരഷാരവതോടെയാണ് എല്ലാവരും വരവേൽക്കുന്നത്.

കേരളത്തിൽ നിന്ന് തങ്ങൾ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ലഭ്യമായിരുന്ന കലോൽസവ മൽസരങ്ങൾ തങ്ങളുടെ കുട്ടികൾക്കും ലഭിക്കണമെന്ന ആഗ്രഹമാണ് യുക്മയെന്ന മഹാപ്രസ്ഥാനം യുകെയിൽ കഠിന പ്രയത്നത്തിലൂടെ സാധ്യമാക്കുന്നത്.7 റീജിയനുകാളിലായി നടക്കുന്ന കലാമേളയിലെ മത്സരവിജയികളെ കാത്തിരിക്കുന്നത് നവംബർ 21 ലെ ദേശീയകലാമേളയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്മ കലാമേള ഒരു വലിയ കലാവേദിയായാണ് യുകെ മലയാളികളും അസോസിയേഷനുകളും കാണുന്നത്.ഓരോ അസോസിയേഷൻ ഭാരവാഹികളും ഇത് വലിയ ഉത്തരവാദിത്വത്തോടെയാണ് കലാമേളയ്ക്കായി ഒരുക്കുന്നത്.മുൻ കാലങ്ങളിൽ അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നല്കുന്നില്ലായെന്ന പോരായ്മയ്കൾ ഉൾകൊണ്ട്, അത് പരിഹരിച്ച് നിലവിലെ ഭാരവാഹികൾ വളരെ ശക്തമായ പിന്തുണയും സഹകരണവുമാണ് നല്കി വരുന്നത്.

യുകെ മലയാളി അസോസിയേഷനുകളെ മുഴുവൻ ഒറ്റ കുടക്കിഴിൽ കൊണ്ടുവരുക  എന്ന ഉദ്ദേശവുമായി 2009 ൽ തുടങ്ങിയ ഈ സംഘടന ഇന്ന് യുകെ മുഴുവൻ പടർന്ന് പന്തലിച്ചിരിക്കുകയാണ്.യുകെയിലെ 99 ശതമാനത്തിലധികം അസോസിയേഷനുകളും ഇന്ന് ഈ യുകെ മലയാളിസംഘടനയിലൂടെ ഏക ശബ്ദമായി മാറിക്കഴിഞ്ഞതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.ആരംഭകാലത്ത് നേരിട്ട ഒരുപാട് പ്രതിസന്ധികളും അതുപോലെ ഈ സംഘടന വിജയിക്കില്ലായെന്നുമുള്ള കുപ്രചരണങ്ങളും അതീജീവിച്ച്, ഇന്ന്  അത് വിജയം കണ്ടിരിക്കുന്നു.ഇന്ന് ഇത് എല്ലാവരും നെഞ്ചിലേറ്റി അഭിമാനിക്കുന്ന അവസ്ഥയിൽ വരെയെത്തിയിരിക്കുന്നു, അതിനാൽ തന്നെ യുക്മ കലാമേള തന്നെ   ഏറെ പ്രാധാന്യമർഹിക്കുന്നു.യുകെയിലെ മലയാളികളുടെ സാമൂഹിക വിഷയങ്ങൾ ഓരോന്നായി ഏറ്റെടുത്ത് ഓരോന്നിനും ഫലം കണ്ടുകൊണ്ടിരിക്കുകയാണ്.രാഷ്ട്രിയ സാമുദായിക ജാതീയ ധ്രൂവികരണത്തിനപ്പുറം ഒരു കൂട്ടായ്മ്മ വേണമെന്ന ആവശ്യത്തിൽ മലയാളികൾ  ഒറ്റകെട്ടാണ് ഈ സംഘടനയ്ക്ക് കീഴിൽ.

യുകെയിലാകമാനം നടക്കുന്ന ഈ കലാമേളയുടെ ഭാഗമായി നടക്കുന്ന നോർത്ത് വെസ്റ്റ്‌ കലാമേളയും ബഹുജന പ്രാതിനിധ്യം കൊണ്ട്  നിബുഢമാണ്. ഒക്ടോബർ 31 ന് നടക്കുന്ന നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് ബോൾട്ടൻ മലയാളി അസോസിയേഷനാണ് ഇത്തവണ ആധിതേയത്വം വഹിക്കുന്നത്.വിപുലമായ കലാമേള സബ് കമ്മറ്റികൾ രൂപികൃതമായി പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു.

ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു.പ്രായം അനുസരിച്ച് കിഡ്സ് (8 years and below), സബ്-ജൂനിയർ(8-12), ജൂനിയർ(12-17), സീനിയര്(Above 17 years), ജനറൽ (common, no age bar) എന്നീ വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങള് നടക്കുന്നത്.

മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും,രണ്ടാം സ്ഥാനം നേടുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും,മൂന്നാം സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നതാണ്.kalamela picture
കലാമല്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർഥികൾക്ക് ‘കലാതിലക’ പട്ടവും, ‘കലാപ്രതിഭ’ പട്ടവും നൽകി ആദരിക്കുന്നതാണ്.കൂടാതെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫി നൽകി ആദരിക്കുന്നതാണ്.നാട്യ കലയിലെ മികവുള്ളയാൾക്ക് ‘യുക്മ നാട്യ മയൂരം 2015’ നല്കിയും ,കുട്ടികളിലെ മലയാള ഭാഷയിലുള്ള മികവ് നേടുന്നയാൾക്ക് ‘യുക്മ ഭാഷാ കേസരി പുരസ്കാരം 2015’ നല്കിയും ആദരിക്കും.

മത്സരങ്ങൾ കൂടുതൽ എളുപ്പമാകുന്നതിനായി ,എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാർത്തികളുടെ പേര് വിവരങ്ങൾ ,കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു നൽകേണ്ടതാണ്.രജിഷ്ട്രേഷൻ ഫോമുകൾ യുക്മ വെബ്സൈറ്റിൽ നിന്നോ ഫേസ്ബുക്ക് പേജിൽ നിന്നോ,അതാത് അസോസിയേഷൻ സിക്രട്ടറിയിൽ നിന്നോ ലഭ്യമാകുന്നതാണ്.മത്സരാർത്തികളുടെ പേര് വിവരങ്ങൾ ഒക്ടോബർ 27 ന് മുൻപ് യുക്മ ഭാരവാഹികൾക്ക് secretaryukmanorthwest@gmail.com അയച്ചു നൽകേണ്ടതാണ്.

മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്, റീജിയണൽ കലാമേള നാഷണൽ കലാമേളയുടെ ഭാഗമായതിനാൽ മേളയുടെ നിയമാവലിയും മറ്റും നാഷണൽ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്സൈറ്റില്http://www.uukma.org/ലഭ്യമാണ്,കൂടാതെ യുക്മ നോർത്ത് വെസ്റ്റ് റിജിയൻ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്തിക്കുന്നതായി,കലാമേള കമ്മറ്റി അറിയിച്ചു.

കലാമേളയെ കുറിച്ച് കൂടുതൽ അറിയാൻ റീജിയണൽ കൾച്ചുറൽ കോ-ഓഡിനേറ്റർ: ശ്രീ സുനിൽ മാത്യുവിനെ ഈ 7832674818 നബറിൽ ബന്ധപ്പെടുക.

ബിസ്സിനസ് പ്രമോഷന്റെ ഭാഗമായി കലാമേളയിൽ പരസ്യങ്ങൾക്കും മറ്റും അവസരമുണ്ടായിരിക്കുന്നതാണ് കൂടാതെ കലാമേള സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർക്കും , മറ്റു കാര്യങ്ങളെ സംബന്ധിച്ചോ, അറിയാൻ താഴെ കൊടുത്തിരിക്കൂന്ന നമ്പറുകളില് ബന്ധപ്പെടുക.

റീജിയണൽ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ് 07951453134
റീജിയണൽ സിക്രട്ടറി:ഷിജോ വർഗ്ഗീസ് 07852931287

”ആഘോഷിക്കു യുക്മാക്കൊപ്പം” നമ്മുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം

St.James School
Lucas Road
Farnworth,Bolton,
BL4 9RU

Top