സൌദിയില്‍ സ്‌ത്രീകള്‍ക്കും ഇനി വോട്ടുണ്ടാകും

റിയാദ് : സൌദിയില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കും വോട്ടവകാശം. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്കും വോട്ടവകാശം എന്ന നിയമം നടപ്പിലാക്കുന്നത്. രാജ്യം മുഴുവന്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പുതിയ നിയമം നിലവില്‍ വരിക. മക്കയിലും മദീനയിലും ഇതിനോടകം തന്നെ ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഡിസംബറില്‍ ഇവിടെ പ്രാദേശിക തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. അധികം സ്ത്രീകള്‍ രജിസ്ട്രേഷന്റെ നടപടിക്രമങ്ങള്‍ക്കായി മുന്നോട്ടു വന്നിട്ടില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സ്ത്രീകള്‍ വാര്‍ത്ത അറിഞ്ഞു വോട്ടവകാശം നേടുന്നതിനായി മുന്നോട്ടു വരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പുതിയ നിയമപ്രകാരം പുരുഷന്‍മാരോടൊപ്പം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവകാശവും സ്ത്രീകള്‍ക്കു ലഭിക്കും. അന്തരിച്ച മുന്‍ രാജാവ് അബ്ദുള്‍ ബിന്‍ അബ്ദുള്‍ അസീസ് സൌദാണു സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കുന്ന നിയമത്തിനുപിന്നില്‍.

Top